2.2 കോടിക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് വരുമോ? ആശങ്ക അറിയിച്ച് മൈക്കല്‍ ക്ലര്‍ക്ക്‌

2.2 കോടിക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് വരുമോ? ആശങ്ക അറിയിച്ച് മൈക്കല്‍ ക്ലര്‍ക്ക്‌

2.2 കോടിക്ക് വേണ്ടി തന്റെ ഭാര്യയെ വിട്ട് സ്റ്റീവ് സ്മിത്ത് വിട്ടുനിൽക്കുമെന്ന് കരുതുന്നില്ലെന്ന് ഓസിസ് മുൻ നായകൻ മൈക്കൽ ക്ലർക്ക്. 2.2 കൂടി രൂപയ്ക്കാണ് സ്മിത്തിനെ ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക് സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് സ്മിത്ത്. ടി 20 യിൽ കഴിഞ്ഞ നാളുകളിൽ സ്മിത്തിന് തന്റെ മികവ് കാണിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. എങ്കിലും സ്മിത്തിന് ലഭിച്ച തുക അത്ഭുതപെടുത്തുന്നുവെന്ന് ക്ലർക്ക് പറഞ്ഞു.

8 ആഴ്ചത്തെ ടൂർണമെന്റ്,ക്വാറന്റൈൻ എല്ലാം കൂടെ കഴിഞ്ഞു 11 ആഴ്ച്ച 2.2 കോടിക്ക് വേണ്ടിയാണ് സ്മിത്ത് ഭാര്യയെയും കുടുംബത്തെയും വിട്ട് വരുന്നത്. സ്മിത്ത് കളിയ്ക്കാൻ വരുമോ എന്നറിയാണ് ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നത്. ഹാംസ്ട്രിങ് പരിക്ക് എന്ന വർത്തയാകുമോ നമ്മളെ തേടിയെത്തുക അതോ ആളുകളുടെ ചിന്ത തെറ്റാണെന്ന് തെളിയിക്കാനാകുമോ സ്മിത്ത് ശ്രെമിക്കുക. ഈ വരുന്ന ടി20 കളിക്കണം. അടുത്ത ഐപിഎൽ സീസണിൽ കൂടുതൽ പണം നേടണം എന്ന ലക്‌ഷ്യം വെച്ച് സ്മിത്ത് വരുമോ എന്നതിലേക്കാണ് ഉറ്റു നോക്കുന്നതെന്നും ക്ലർക്ക് പറഞ്ഞു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com