വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20ന് ആരംഭിക്കും

മാര്‍ച്ച് 14നാണ് ഫൈനല്‍ നടക്കുക.
വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20ന് ആരംഭിക്കും

മുംബൈ: വിജയ് ഹസാരെ ട്രോഫി ഈ മാസം 20ന് ആരംഭിക്കും. ആറ് നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനായി താരങ്ങള്‍ വരുന്ന 13ാം തീയതി ബയോ ബബിളില്‍ പ്രവേശിക്കണം. മാര്‍ച്ച് 14നാണ് ഫൈനല്‍ നടക്കുക. ഇക്കാലയളവില്‍ മൂന്ന് തവണ താരങ്ങള്‍ക്കും സപോര്‍ട് സ്റ്റാഫിനും കോവിഡ് പരിശോധന നടത്തും.

രാജ്യത്തെ സൂററ്റ്, ഇന്‍ഡോര്‍, ബെംഗളൂരു, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകള്‍ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ തങ്ങളുടെ മത്സരങ്ങള്‍ കളിക്കും. ഗ്രൂപ്പ് എയില്‍ ഗുജറാത്ത്, ഛണ്ഡിഗഡ്, ഹൈദരാബാദ്, ത്രിപുര, ബറോഡ, ഗോവ എന്നീ ടീമുകള്‍ മത്സരിക്കും. സൂററ്റിലാവും മത്സരങ്ങള്‍. ഗ്രൂപ്പ് ബിയില്‍ തമിഴ്‌നാട്, പഞ്ചാബ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, വിദര്‍ഭ, ആന്ധ്രപ്രദേശ് എന്നീ ടീമുകളാണ് അണിനിരക്കുക,മത്സരങ്ങള്‍ ഇന്‍ഡോറിലാണ്. അതേസമയം, കേരളം ഗ്രൂപ്പ് സിയിലാണ്. കേരളത്തിന് പുറമെ കര്‍ണാടക, യുപി, ഒഡീഷ, റെയില്‍വേയ്‌സ്, ബീഹാര്‍ എന്നീ ടീമുകള്‍ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങള്‍ ബെംഗളൂരുവിലാണ്.

ഡല്‍ഹി, മുംബൈ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി എന്നീ ടീമുകള്‍ ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ജയ്പൂരിലാണ് മത്സരങ്ങള്‍. ബംഗാള്‍, സര്‍വീസസ്, ജമ്മു കശ്മീര്‍, സൗരാഷ്ട്ര, ഹരിയാന, ഛണ്ഡീഗഡ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഇയിലെ മത്സരങ്ങള്‍ കൊല്‍ക്കത്തയില്‍ നടക്കും. ഉത്തരാഖണ്ഡ്, അസം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസോറം, സിക്കിം എന്നീ ടീമുകള്‍ അടങ്ങിയതാണ് പ്ലേറ്റ് ഗ്രൂപ്പ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com