അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്​; തകര്‍ത്തടിച്ച് ഉത്തപ്പയും സച്ചിന്‍ ബേബിയും

വിജയ് ഹസാരെ ട്രോഫിയില്‍ യുപിയെ തകര്‍ത്ത് കേരളം
അഞ്ച് വിക്കറ്റ് നേട്ടവുമായി ശ്രീശാന്ത്​; തകര്‍ത്തടിച്ച് ഉത്തപ്പയും സച്ചിന്‍ ബേബിയും

ബെംഗളുരു: വിജയ് ഹസാരെ ട്രോഫിയില്‍ യുപിയെ തകര്‍ത്ത് കേരളം. അഞ്ച് വിക്കറ്റ് നേട്ടത്തോടെ എസ്. ശ്രീശാന്തും, ബാറ്റിങ്ങില്‍ റോബിന്‍ ഉത്തപ്പയും(55 പന്തില്‍ 81), ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(83 പന്തില്‍ 76) തിളങ്ങി. ഏഴു പന്ത്​ ബാക്കിനില്‍ക്കെയാണ്​ കേരളം മൂന്നു വിക്കറ്റ്​ ജയം ​സ്വന്തമാക്കിയത്​. സ്​കോര്‍: ഉത്തര്‍ പ്ര​േദശ്​ 49.4 ഓവറില്‍ 283 റണ്‍സിന്​ എല്ലാവരും പുറത്ത്​. കേരളം 48.5 ഓവറില്‍ 284/7. കേരളത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ യുപി 49.4 ഓവറില്‍ 283 റണ്‍സിന് പുറത്തായി. ടോസ് നേടിയ കേരളം ഫീല്‍ഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബൗളിങ്ങിലുടെയാണ് ശ്രീശാന്ത് യുപിയെ 300 കടത്താതെ പിടിച്ചുകെട്ടിയത്.

അവസാന മൂന്ന് ഓവറിലാണ് ശ്രീശാന്ത് നാല് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ യുപി അഭിഷേക് ഗോസ്വാമി(54), പ്രിയം ഗാര്‍ഗ്(57), അക്ഷദീപ് നാഥ്(68) എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.

ടൂര്‍ണമെന്റില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ മത്സരത്തില്‍ കേരളം 34 റണ്‍സിന് വിജയിച്ചിരുന്നു.

ജയത്തോടെ കേരളം വിലപ്പെട്ട നാലു പോയിന്‍റുകള്‍ സ്വന്തമാക്കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com