വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ള​ത്തെ സ​ച്ചി​ന്‍ ബേ​ബി ന​യി​ക്കും, ടീ​മി​ല്‍ ഇടംനേടി ശ്രീശാന്ത്

വി​ഷ്ണു വി​നോ​ദ് ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. സ​ഞ്ജു സാം​സ​ണ്‍, എ​സ്. ശ്രീ​ശാ​ന്ത്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍ തു​ട​ങ്ങി​യ​വ​രും ടീ​മി​ല്‍ ഇ​ടം​നേ​ടി
വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ള​ത്തെ സ​ച്ചി​ന്‍ ബേ​ബി ന​യി​ക്കും, ടീ​മി​ല്‍ ഇടംനേടി ശ്രീശാന്ത്

തിരുവനന്തപുരം: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മി​നെ പ്രഖ്യാപിച്ചു. ടീമിനെ സ​ച്ചി​ന്‍ ബേ​ബി ന​യി​ക്കും. വി​ഷ്ണു വി​നോ​ദ് ആ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. സ​ഞ്ജു സാം​സ​ണ്‍, എ​സ്. ശ്രീ​ശാ​ന്ത്, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍ തു​ട​ങ്ങി​യ​വ​രും ടീ​മി​ല്‍ ഇ​ടം​നേ​ടി.

ആ​റു ന​ഗ​ര​ങ്ങ​ളി​ലാ​യി ഈ ​മാ​സം 20 മു​ത​ല്‍ മാ​ര്‍​ച്ച്‌ 14 വ​രെ​യാ​ണ് മ​ത്സ​രം. സൂ​റ​റ്റ്, ഇ​ന്‍​ഡോ​ര്‍, ബം​ഗ​ളൂ​രു, കോ​ല്‍​ക്ക​ത്ത, ജ​യ്പൂ​ര്‍ എ​ന്നീ വേ​ദി​ക​ളെ കൂ​ടാ​തെ പ്ലേ​റ്റ് ഗ്രൂ​പ്പ് ടീ​മു​ക​ള്‍ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കും. ടൂ​ര്‍​ണ​മെ​ന്‍റി​നാ​യി വ​രു​ന്ന താ​ര​ങ്ങ​ള്‍ വ​രു​ന്ന പ​തി​മൂ​ന്നാം തീ​യ​തി ബ​യോ ബ​ബി​ളി​ല്‍ പ്ര​വേ​ശി​ക്ക​ണം. ഇ​ക്കാ​ല​യ​ള​വി​ല്‍ താ​ര​ങ്ങ​ള്‍​ക്കും സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും മൂ​ന്ന് ത​വ​ണ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും.

കേ​ര​ളം ഗ്രൂ​പ്പ് സി​യി​ലാ​ണ്. ക​ര്‍​ണാ​ട​ക, യു​പി, ഒ​ഡീ​ഷ, റെ​യി​ല്‍​വേ​യ്സ്, ബീ​ഹാ​ര്‍ എ​ന്നീ ടീ​മു​ക​ള്‍ അ​ട​ങ്ങി​യ സി ​ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ബം​ഗ​ളൂ​രു​വി​ലാ​ണ്. ഗ്രൂ​പ്പ് എ​യി​ല്‍ ഗു​ജ​റാ​ത്ത്, ഛണ്ഡി​ഗ​ഡ്, ഹൈ​ദ​രാ​ബാ​ദ്, ത്രി​പു​ര, ബ​റോ​ഡ, ഗോ​വ എ​ന്നീ ടീ​മു​ക​ള്‍ അ​ണി​നി​ര​ക്കും. സൂ​റ​റ്റി​ലാ​വും മ​ത്സ​ര​ങ്ങ​ള്‍. ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, ഝാ​ര്‍​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ്, വി​ദ​ര്‍​ഭ, ആ​ന്ധ്ര​പ്ര​ദേ​ശ് എ​ന്നീ ടീ​മു​ക​ള്‍ അ​ട​ങ്ങി​യ ഗ്രൂ​പ്പ് ബി​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്‍​ഡോ​റി​ലാ​ണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com