നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി

പേ​ശി​വ​ലി​വി​നെ തു​ട​ര്‍​ന്നാ​ണ് ഒ​സാ​ക്ക ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി​യ​ത്
നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറി

പാ​രീ​സ്: യു​എ​സ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ ന​വോ​മി ഒ​സാ​ക്ക ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍‌​നി​ന്നും പി​ന്‍​മാ​റി. പേ​ശി​വ​ലി​വി​നെ തു​ട​ര്‍​ന്നാ​ണ് ഒ​സാ​ക്ക ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി​യ​ത്. ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ക​ളി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഒ​സാ​ക്ക പ​റ​ഞ്ഞു.

പേ​ശി​വ​ലി​വ് ഇ​തു​വ​രെ ഭേ​ദ​മാ​കാ​ത്ത​തി​നാ​ല്‍ അ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്‍റി​നാ​യി ത​യാ​റെ​ടു​ക്കാ​ന്‍ വേ​ണ്ട​ത്ര സ​മ​യം ല​ഭി​ക്കി​ല്ല. ര​ണ്ട് ടൂ​ര്‍​ണ​മെ​ന്‍റു​ക​ളും വ​ള​രെ അ​ടു​ത്താ​യ​തി​നാ​ലാ​ണി​ത്.

ഈ മാസം 27-ാം തീയതിയാണ് പാരീസില്‍ ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസാരങ്കയെ തോല്‍പ്പിച്ചാണ് ഒസാക്ക രണ്ടാമതും ചാമ്പ്യനായത്. 2018ലാണ് ഒസാക്ക ആദ്യമായി യുഎസ്. ഓപ്പണ്‍ കിരീടം നേടിയത്. ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിനപ്പുറം ഒസാക്ക ഇതുവരെ കടന്നിട്ടില്ല.

ലോക ഒന്നാം നമ്പര്‍ ആഷ്‌ലീ ബാര്‍ട്ടി ഇല്ലാതിരുന്ന യു.എസ്ഓപ്പണില്‍ സെമിയില്‍ സെറീനാ വില്യംസിനെ അട്ടിമറിച്ചാണ് അസാരങ്ക ഒസാക്കയെ ഫൈനലില്‍ നേരിട്ടത്.

Related Stories

Anweshanam
www.anweshanam.com