യുഎസ് ഓപ്പണ്‍: പാബ്ലോ ബുസ്റ്റ സെമിയില്‍

കാനഡയുടെ ഡെന്നീസ് ഷാപ്പാവോലോവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ബുസ്റ്റ മറികടന്നത്
യുഎസ് ഓപ്പണ്‍: പാബ്ലോ ബുസ്റ്റ സെമിയില്‍

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ 20-ാം സീഡ് സ്പാനിഷ് താരം പാബ്ലോ കരോനാ ബുസ്റ്റ സെമിയില്‍ കടന്നു. കനത്ത പോരാട്ടത്തിനൊടുവില്‍ 12-ാം സീഡ് കാനഡയുടെ ഡെന്നീസ് ഷാപ്പാവോലോവിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ബുസ്റ്റ മറികടന്നത്.

ആദ്യ സെറ്റ് 6-3ന് നേടി കനേഡിയന്‍ താരത്തിനെതിരെ സ്‌പെയിന്‍ താരം 7-6,7-6 എന്നീ നിലയില്‍ രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി.

6-0ന് നാലാം സെറ്റ് അനായാസം നേടിയ ഷാപ്പോവലോവിനെതിരെ 6-3ന് നിര്‍ണ്ണായക സെറ്റും മത്സരവും ബുസ്റ്റ സ്വന്തമാക്കി.

ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജോക്കോവിച്ചിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് ബുസ്റ്റ ക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ തന്നേക്കാള്‍ മുന്നിലുള്ള ഗോഫിനെ തകര്‍ത്താണ് ഷാപ്പോവലോവ് ക്വാര്‍ട്ടറിലെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com