യുവേഫ നാഷന്‍സ്​ ലീഗ്: യുക്രൈയ്​നിനെ 4-0 ത്തിന്​ തകര്‍ത്ത്​ സ്​പെയിന്‍
Sports

യുവേഫ നാഷന്‍സ്​ ലീഗ്: യുക്രൈയ്​നിനെ 4-0 ത്തിന്​ തകര്‍ത്ത്​ സ്​പെയിന്‍

സ്​പെയിന്‍ ടീമിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം ​കുറഞ്ഞ ഗോള്‍ സ്​കോററായി ആന്‍സു ഫാത്തി

News Desk

News Desk

മഡ്രിഡ്​: യുവേഫ നാഷന്‍സ്​ ലീഗില്‍ യുക്രൈയ്​നിനെ 4-0 ത്തിന്​ തകര്‍ത്ത്​ സ്​പെയിന്‍. ഗ്രൂപ്പ്​ നാലിലെ രണ്ടാം മത്സരത്തിലാണ്​ സ്​പെയിന്‍ മിന്നും ജയത്തോടെ വിജയ വഴിയില്‍ എത്തിയത്​. ഈ വിജയത്തോടെ സ്‌പെയിൻ ഒന്നാം സ്​ഥാനത്ത്​ എത്തി.

പെനാല്‍റ്റിയിലൂടെയാണ് സ്‌പാനിഷ്‌ പട ഗോള്‍ വേട്ടക്ക്​ തുടക്കമിട്ടത്. ക്യാപ്​റ്റന്‍ സെര്‍ജിയോ റാമോസാണ്​ സ്​പാനിഷ്​ ടീമിന്റെ മുതല്‍കൂട്ടായത്​. ​മൂന്നാം മിനിറ്റില്‍ തന്നെ ഗോളോടെ തുടങ്ങിയ ക്യാപ്​റ്റന്‍ 29ാം മിനിറ്റില്‍ ഹെഡറി​ലൂടെ മറ്റൊരു ഗോളും നേടി.

32ാം മിനിറ്റിലാണ്​ 17 കാരന്‍ ഫാത്തി സ്‌പെയിനിന്റെ മൂന്നാം ഗോള്‍ നേടിയത്​. ഇതോടെ സ്​പെയിന്‍ ടീമിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം ​കുറഞ്ഞ ഗോള്‍ സ്​കോററായി ആന്‍സു ഫാത്തി മാറി. 84ാം മിനിറ്റില്‍ ഫെരാന്‍ ടോറസ് പട്ടിക പൂര്‍ത്തിയാക്കി. 20 കാരന്‍ ടോറസിന്റെ സ്​പാനിഷ്​ ടീമിനായുള്ള ആദ്യ ഗോളാണിത്​.

അതേസമയം, മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ സ്വിറ്റ്​സര്‍ലന്‍ഡ്​ 1-1ന്​ സമനിലയില്‍ തളച്ചു. ആദ്യ മത്സരത്തിലും ജര്‍മനി സ്​പെയിനിനോട്​ സമനില വഴങ്ങിയിരുന്നു.

Anweshanam
www.anweshanam.com