അണ്ടര്‍-19 വനിതാ ക്രിക്കറ്റ് താരം വീട്ടല്‍ തൂങ്ങിമരിച്ച നിലയില്‍
Sports

അണ്ടര്‍-19 വനിതാ ക്രിക്കറ്റ് താരം വീട്ടല്‍ തൂങ്ങിമരിച്ച നിലയില്‍

ത്രിപുരയില്‍ അണ്ടര്‍-19 വനിതാ ക്രിക്കറ്റ് താരമായ അംഗമായ അയന്തി റിയാംഗിനെ വീട്ടില്‍ തൂങ്ങിമരിച്ച നലയില്‍ കണ്ടെത്തി

Sreehari

അഗര്‍ത്തല: ത്രിപുരയില്‍ അണ്ടര്‍-19 വനിതാ ക്രിക്കറ്റ് താരമായ അംഗമായ അയന്തി റിയാംഗിനെ വീട്ടില്‍ തൂങ്ങിമരിച്ച നലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒരുവര്‍ഷമായി ത്രിപുര അണ്ടര്‍ 19 ടീം അംഗമാണ് 16കാരിയായ അയന്തി. അണ്ടര്‍ 23 ടീമിന്റ ഭാഗമായി ത്രിപുരക്കായി ടി20 മത്സരങ്ങളിലും അയന്തി കളിച്ചിട്ടുണ്ട്.

ഭാവിതാരത്തെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് ത്രിപുര ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി തിമിര്‍ ചന്ദ പറഞ്ഞു. അണ്ടര്‍ 16 തലം മുതല്‍ സംസ്ഥാന ടീമിന്റെ ഭാഗമായിരുന്നു അയന്തിയെന്നും അയന്തിയുടെ അപ്രതീക്ഷിത മരണം ഞെട്ടിപ്പിക്കുന്നതാണെന്നും ചന്ദ പറഞ്ഞു.

അയന്തിക്ക് എന്തെങ്കിലും മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായ അറിയില്ലെന്നും കഴിഞ്ഞ സീസണ്‍വരെ മികച്ചപ്രകടനമാണ് അയന്തി പുറത്തെടുത്തിരുന്നതെന്നും ചന്ദ പറഞ്ഞു.

Anweshanam
www.anweshanam.com