രണ്ടാം ടെസ്റ്റ്: വിന്‍ഡീസിന് 312 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ടെസ്റ്റ്: വിന്‍ഡീസിന് 312 റണ്‍സ് വിജയലക്ഷ്യം

മാഞ്ചസ്റ്ററില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് 312 റണ്‍സ് വിജയലക്ഷ്യം. ബെന്‍ സ്‌റ്റോക്‌സിന്റെ തകര്‍പ്പന്‍ പ്രകടത്തിലാണ്‌ഇംഗ്ലണ്ട് മികച്ച സ്‌കോറില്‍ എത്തിയത്. 36 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ സ്റ്റോക്സ് 78 റണ്‍സാണ് നേടിയത്.

ഇംഗ്ലണ്ടിന്റെ 469/9 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന്‍റെ ഒന്നാം ഇന്നിങ്ങ്‌സ് 287 റണ്‍സില്‍ അവസാനിച്ചു. 182 റണ്‍സിന്റെ ലീഡ് ആണ് ഒന്നാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് നേടിയത്. രണ്ടാം ഇന്നിങ്ങ്സില്‍ ഇംഗ്ലണ്ട് 129/3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

Related Stories

Anweshanam
www.anweshanam.com