ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനല്‍ നാളെ
Sports

ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനല്‍ നാളെ

ആദ്യ സെമിയില്‍ വിജയം നേടിയത് പിഎസ്ജി ആണ്.നാളത്തെ മല്‍സരത്തിലെ വിജയി വരുന്ന തിങ്കളാഴ്ച്ച പിഎസ്ജിയെ നേരിടും.

Ruhasina J R

നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് പോര്‍ച്ചുഗല്‍ നഗരമായ ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അല്‍വാല്‍ഡേ സ്റ്റേഡിയത്തില്‍ വച്ച്‌ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമി ഫൈനല്‍ മല്‍സരമായ ബയേണ്‍ മ്യൂണിക്ക് vs ലിയോണ്‍ മല്‍സരം നടക്കും.ഇന്ന് രാവിലെ നടന്ന ആദ്യ സെമിയില്‍ വിജയം നേടിയത് പിഎസ്ജി ആണ്.നാളത്തെ മല്‍സരത്തിലെ വിജയി വരുന്ന തിങ്കളാഴ്ച്ച പിഎസ്ജിയെ നേരിടും.

മല്‍സരത്തിലെ മേല്‍കോയ്മ ബയേണ്‍ മ്യൂണിക്കിന് ആണെങ്കിലും പല മല്‍സരങ്ങളിലും വമ്പന്‍മാര്‍ വീണ ചരിത്രം ഉള്ള ചാമ്പ്യന്‍സ് ലീഗ് ആണ് ഈ സീസണ്‍. കഴിഞ്ഞ മല്‍സരത്തില്‍ ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ബയേണ്‍ മ്യൂണിക്കിനെ ലിയോണിന്‍റെ പ്രതിരോധം എങ്ങനെ തടയും എന്നത് ആവേശകരം ആയിരിക്കും.

Anweshanam
www.anweshanam.com