ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്

ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടു . 68.3 ശതമാനം പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്.
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ മറികടന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. 2017നു ശേഷം ഇത് ആദ്യമായാണ് റൂട്ട് കോലിയെ മറികടക്കുന്നത്.

ജോ റൂട്ട് റാങ്കിംഗിൽ മൂന്നാമത് എത്തിയപ്പോൾ കോലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 883 പോയിൻ്റാണ് റൂട്ടിനുള്ളത്. കോലിക്ക് 852 പോയിൻ്റുണ്ട്. ഒന്നാം സ്ഥാനത്ത് കെയിൻ വില്ല്യംസൺ ആണ്.

919 പോയിൻ്റാണ് ന്യൂസീലൻഡ് ക്യാപ്റ്റന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിന് 891 പോയിൻ്റുണ്ട്. നാലാമത് 878 പോയിൻ്റുമായി ഓസീസ് താരം മാർനസ് ലബുഷെയ്ൻ ആണ് ഉള്ളത്.

ശ്രീലങ്കയ്ക്കെതിരെ കളിച്ച രണ്ട് ടെസ്റ്റുകളിലും ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലും ഫോമിലായിരുന്നു റൂട്ട്. 684 റൺസാണ് മൂന്ന് ടെസ്റ്റിലുമായി താരം വാരിക്കൂട്ടിയത്.മത്സരത്തിൽ വിജയിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്തെത്തി.

70.2 ശതമാനം പോയിൻ്റാണ് ഇപ്പോൾ ഇംഗ്ലണ്ടിന് ഉള്ളത്.ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടു . 68.3 ശതമാനം പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com