ടി20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി

കോഹ്‍ലി അഞ്ചാം സ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ ജോസ് ബട്‍ലര്‍ ആദ്യ 20 സ്ഥാനത്തിലേക്ക് വരികയായിരുന്നു.
ടി20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി

അഹമ്മദാബാദിലെ മൂന്നാം ടി20യിലെ ബാറ്റിംഗ് മികവിന്റെ ബലത്തില്‍ ടി20 റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറും. കോഹ്‍ലി അഞ്ചാം സ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ ജോസ് ബട്‍ലര്‍ ആദ്യ 20 സ്ഥാനത്തിലേക്ക് വരികയായിരുന്നു.

73, 77 എന്നീ സ്കോറുകളാണ് വിരാട് കോഹ്‍ലി തന്റെ അവസാന രണ്ട് ടി20യില്‍ നേടിയത്.പുറത്താകാതെ 83 റണ്‍സ് നേടിയ ബട്‍ലര്‍ 5 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19ാം റാങ്കിലേക്ക് ഉയര്‍ന്നു. ഒക്ടോബറില്‍ താരം 17ാം റാങ്കിലെത്തിയതാണ് താരത്തിന്റെ ഏറ്റവും മികച്ച റാങ്ക്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com