2011 ലോകകപ്പ് ഫൈനൽ; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
Sports

2011 ലോകകപ്പ് ഫൈനൽ; ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

2011ല്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന് ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെയാണ് ആരോപണത്തെ തുടര്‍ന്ന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു

News Desk

News Desk

കൊളംബോ: 2011ല്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനലില്‍ ഒത്തുകളി നടന്നുവെന്ന് ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെയാണ് ആരോപണത്തെ തുടര്‍ന്ന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. നിലവിലെ കായിക മന്ത്രിയായ ദല്ലാസ് അല്‍ഹപ്പെരുമയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഒരു ശ്രീലങ്കന്‍ ചാനലിനോട് സംസാരിക്കവേയാണ് മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുത്ഗമാഗെ ഈ ആരോപണം ഉന്നയിച്ചത്.

''ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയമമെന്ന് തോന്നി. ഒരു താരത്തെയും ഈ ഫിക്‌സിംഗുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.

നേരത്തെ മുൻ ശ്രീലങ്കൻ ക്യാപ്​റ്റൻ അർജുന രണതുംഗയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ഏപ്രിൽ രണ്ടിന്​ നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ്​ വിക്കറ്റിന്​ തകർത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

Anweshanam
www.anweshanam.com