ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു
Sports

ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​രം പുറത്തുവിട്ടത് . ശ്രീ ​ഈ വ​ർ​ഷം ര​ഞ്ജി​യി​ൽ ക​ളി​ച്ചേക്കും

Sreehari

കൊ​ച്ചി: മു​ൻ ഇ​ന്ത്യ​ൻ താ​രം എ​സ്.​ശ്രീ​ശാ​ന്ത് ക​ളി​ക്ക​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​രം പുറത്തുവിട്ടത് . ശ്രീ ​ഈ വ​ർ​ഷം ര​ഞ്ജി​യി​ൽ ക​ളി​ക്കു​മെ​ന്ന് കെ​സി​എ സെ​ക്ര​ട്ട​റി ശ്രീ​ജി​ത് വി.​നാ​യ​ർ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​റി​ൽ വി​ല​ക്ക് തീ​ർ​ന്നാ​ൽ ശ്രീ​ശാ​ന്തി​നെ ടീം ​ക്യാം​പി​ലേ​ക്ക് വി​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​ശാ​ന്തി​ന്‍റെ സാ​ന്നി​ധ്യം കേ​ര​ള ടീ​മി​ന് നേ​ട്ട​മാ​കു​മെ​ന്നും ശാ​രീ​രി​ക ക്ഷ​മ​ത തെ​ളി​യി​ക്കു​ക​യാ​ണ് ശ്രീ​ക്കു മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​യെ​ന്നും ശ്രീ​ജി​ത് വി.​നാ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റെ നാ​ള​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ച​ത്.

താന്‍ ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമില്‍ സജീവസാന്നിധ്യമായിരുന്ന സമയത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ശ്രീശാന്ത്‌ പുറത്ത് പോകുന്നത്.

Anweshanam
www.anweshanam.com