കുറഞ്ഞ ഓവർ നിരക്കിന് നായകൻ രോഹിത് ശർമയ്ക്ക് പിഴ ചുമത്തി

കുറഞ്ഞ ഓവർ നിരക്കിന് നായകൻ രോഹിത് ശർമയ്ക്ക് മേൽ 12 ലക്ഷം രൂപ പിഴ ചുമത്തി.
കുറഞ്ഞ ഓവർ നിരക്കിന് നായകൻ രോഹിത് ശർമയ്ക്ക് പിഴ ചുമത്തി

ചെന്നൈ: ഡൽഹിക്ക് എതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് നായകൻ രോഹിത് ശർമയ്ക്ക് മേൽ 12 ലക്ഷം രൂപ പിഴ ചുമത്തി.

ഈ സീസണിൽ കുറഞ്ഞ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ധോണിക്ക് ശേഷം ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ നായകനാണ് അദ്ദേഹം. ആദ്യം എം എസ് ധോണിക്കാണ് 12 ലക്ഷം രൂപ പിഴ വീണത്. രണ്ടാമതും പിഴവ് ആവർത്തിച്ചാൽ 24 ലക്ഷം രൂപയാകും പിഴ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com