ഭാര്യക്കും മക്കള്‍ക്കും കോവിഡ് നെഗറ്റീവ്; സന്തോഷം പങ്കുവെച്ച്‌ അഫ്രീദി
Sports

ഭാര്യക്കും മക്കള്‍ക്കും കോവിഡ് നെഗറ്റീവ്; സന്തോഷം പങ്കുവെച്ച്‌ അഫ്രീദി

By News Desk

Published on :

ഇസ്ലാമാബാദ്: ഭാര്യയും രണ്ട് മക്കളും കോവിഡ് മുക്തരായെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച്‌ മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഭാര്യയും മക്കളായ അഖ്‌സ, അന്‍ഷ എന്നിവര്‍ക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചതായും എന്നാല്‍ അവര്‍ക്ക് നിലവില്‍ കോവിഡ് നെഗറ്റീവായതായും താരം ട്വിറ്ററിലുടെ വ്യക്തമാക്കി. മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച അഫ്രീദി ഇത് പോലെയൊരു നിമിഷം നഷ്ടപ്പെടുന്നതായും കുറിച്ചു.

കഴിഞ്ഞ ജൂണ്‍ 13 നാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന് വാര്‍ത്ത ട്വിറ്ററിലൂടെ പങ്കുവെച്ചത്. ജൂണ്‍ 11 മുതല്‍ ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നവെന്നും പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞതായും വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണമെന്നുമായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. അടുത്തിടെ പാക്ക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com