ഏഴ്​ പാക്​ ക്രിക്കറ്റ്​ താരങ്ങൾക്ക്​ കൂടി കോവിഡ്​
Sports

ഏഴ്​ പാക്​ ക്രിക്കറ്റ്​ താരങ്ങൾക്ക്​ കൂടി കോവിഡ്​

News Desk

News Desk

റാവൽപിണ്ടി: മൂന്ന്​ താരങ്ങൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതായി പാകിസ്​താൻ​ ക്രിക്കറ്റ്​ ബോർഡ്​ (പി.സി.ബി) തിങ്കളാഴ്​ച അറിയിച്ചതിന്​ പിന്നാലെ ഇന്ന്​ ഏഴ്​ താരങ്ങൾക്ക്​ കൂടി വൈറസ്​ ബാധ. ഇംഗ്ലണ്ട്​ പര്യടനത്തിൽ പ​െങ്കടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ് എന്നിവരടക്കം ഏഴ് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക്​ കൂടിയാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇതോടെ കോവിഡുള്ള താരങ്ങളുടെ എണ്ണം പത്തായി. താ​ര​ങ്ങ​ള്‍​ക്ക് മ​സാ​ജിം​ഗി​നാ​യി ടീ​മി​നൊ​പ്പ​മു​ള്ള മ​ലാ​ങ് അ​ലി എ​ന്ന​യാ​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നെയ്ന്‍, ഫഖര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, ഹഫീസ്, റിയാസ് എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഓൾ റൗണ്ടറായ ഷദബ്​ ഖാൻ, ബാറ്റ്​സ്​മാൻ ഹൈദർ അലി​, ഫാസ്​റ്റ്​ ബൗളർ ഹാരിസ്​ റഊഫ്​ എന്നിവർക്ക്​ തിങ്കളാഴ്​ച്ചയായിരുന്നു സ്ഥിരീകരിച്ചത്​.

ജൂ​ണ്‍ 28ന് ​ല​ഹോ​റി​ല്‍ നി​ന്ന് ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​റി​ലേ​ക്കു പോ​കാ​നി​രി​ക്കു​ന്ന 29 അം​ഗ പാ​ക് ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് കോ​വി​ഡ്. ക​റാ​ച്ചി, ല​ഹോ​ര്‍, പെ​ഷാ​വ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടെ​സ്റ്റ് ന​ട​ത്തി​യ താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള 35 പേ​രു​ടെ ഫ​ലം കൂ​ടി ഇ​ന്നു വ​ന്ന​തോ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഉ​യ​ര്‍​ന്ന​ത്.

മൂ​ന്നു ടെ​സ്റ്റു​ക​ളും മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന പ​ര​മ്ബ​ര​യ്ക്കാ​യാ​ണ് പാ​ക് ടീം ​പോ​കു​ന്ന​ത്. 10 താ​ര​ങ്ങ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും പ​ര​മ്ബ​ര മു​ന്‍ നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കും. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രോ​ടെ​ല്ലാം ഐ​സ​ലേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യും പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി.

ടെസ്​റ്റ്​പരമ്പരയിലെ ആദ്യ മത്സരം​ ആഗസ്​റ്റ്​ അഞ്ച്​ മുതൽ ഒമ്പത്​ വരെ മാഞ്ചസ്​റ്ററിലെ ഓൾഡ്​ ട്രഫോൾഡ്​ സ്​റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ മത്സരം​ 13 മുതൽ 17 വരെയും മൂന്നാമത്തേത്​ 21 മുതൽ 25 വരെയും സതാംപ്​ടനിലാണ് ​നടക്കുക. ട്വൻറി20 മത്സരങ്ങളും ഇവിടെയാണ്​. ആഗസ്​റ്റ്​ 28, 30, സെപ്​റ്റംബർ ഒന്ന്​ തീയതികളിലാണ്​ ട്വൻറി20 മത്സരങ്ങൾ.

Anweshanam
www.anweshanam.com