പരിക്ക്; സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്നും പി​ന്‍​മാ​റി

ക​ണ​ങ്കാ​ലി​ലെ പ​രി​ക്കി​നെ തു​ട​ര്‍​ന്നാ​ണ് സെ​റീ​ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി​യ​ത്
പരിക്ക്; സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്നും പി​ന്‍​മാ​റി

പാ​രീ​സ്: അ​മേ​രി​ക്ക​ന്‍ ടെന്നീസ് താ​രം സെ​റീ​ന വി​ല്യം​സ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍​നി​ന്നും പി​ന്‍​മാ​റി. ക​ണ​ങ്കാ​ലി​ലെ പ​രി​ക്കി​നെ തു​ട​ര്‍​ന്നാ​ണ് സെ​റീ​ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍​ഡ് സ്‌​ലാം നേ​ടി​യ താ​ര​മെ​ന്ന മാ​ര്‍​ഗ​ര​റ്റ് കോ​ര്‍​ട്ടി​ന്‍റെ റി​ക്കാ​ര്‍​ഡി​ലേ​ക്ക് എ​ത്താ​ന്‍ ഒ​രു കി​രീ​ടദൂ​രം മാ​ത്ര​മുള്ളപ്പോഴാണ് സെ​റീ​ന​യു​ടെ പിന്മാറ്റം. സെ​റീ​ന ഇ​തു​വ​രെ 23 ഗ്രാ​ന്‍​ഡ് സ്‌​ലാം കി​രീ​ട​ങ്ങ​ളാ​ണ് നേ​ടി​യ​ത്.

പ​രി​ക്ക് ഭേ​ദ​മാ​കാ​ന്‍ ആ​റാ​ഴ്ച​വ​രെ വി​ശ്ര​മം ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്ന് സെ​റീ​ന പ​റ​ഞ്ഞു. മൂ​ന്ന് ത​വ​ണ സെ​റീ​ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ടാം റൗ​ണ്ടി​ല്‍ ക​ട​ന്ന സെ​റീ​ന​യു​ടെ എ​തി​രാ​ളി ബ​ള്‍​ഗേ​റി​യ​യു​ടെ സെ​വ്ത​ന പി​ര​ണ്‍​കോ​വ​യാ​യി​രു​ന്നു.

Related Stories

Anweshanam
www.anweshanam.com