ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മയുടെയും മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരുടെയും പരിക്ക് ബുദ്ധിമുട്ടാകും. ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പരമ്പരയില്‍ നിന്ന് തന്നെ പുറത്തായിക്കഴിഞ്ഞു. രോഹിത്തിന്റെ കാര്യത്തില്‍ വ്യക്തമായ സൂചനയില്ല.

ഇതോടെ രണ്ടാം ഏകദിനത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുമെന്ന കാര്യത്തിൽ സംശയമില്ല. ആദ്യ മത്സരത്തിനിടെ തോളിന് പരിക്കേറ്റ് പുറത്തായ അയ്യര്‍ക്ക് പകരം സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും. നാലാം നമ്പറില്‍ അയ്യര്‍ക്ക് പകരം മറ്റൊരു ഓപ്ഷന്‍ ഇന്ത്യയ്ക്കില്ല. ട്വന്റി 20 പരമ്പരയിലെ സൂര്യകുമാറിന്റെ പ്രകടനവും ഇതില്‍ നിര്‍ണായകമാകും.

ആദ്യ മത്സരത്തില്‍ നിറംമങ്ങിയ കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലും ടീമിലെത്തിയേക്കും. രോഹിത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ബാറ്റിങ്ങിനിടെ പന്ത് കൈയിലിടിച്ചാണ് രോഹിത്തിന് പരിക്കേറ്റത്. ഇനി പരിക്ക് ഗുരുതരമല്ലെങ്കിലും രോഹിത്തിന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. എന്നാൽ ധവാനൊപ്പം ശുഭ്മാന്‍ ഗില്‍ ഓപ്പണറാകും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com