ക്രിസ് മോറിസിനെയും ചേതൻ സക്കറിയയെയും അഭിനന്ദിച്ച് സഞ്ജു സാംസൺ

വമ്പൻ താരങ്ങൾക്ക് എതിരെ മോറിസ് മത്സരിക്കാൻ തയ്യാറെന്ന് അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും വ്യക്തമെന്ന് സഞ്ജു പറഞ്ഞു. എപ്പോഴും സന്തോഷവാനായി നിൽക്കുന്നയാളാണ് ചേതൻ.
ക്രിസ് മോറിസിനെയും ചേതൻ  സക്കറിയയെയും അഭിനന്ദിച്ച് സഞ്ജു സാംസൺ

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തോല്പിച്ച് സീസണിലെ രണ്ടാം വിജയത്തിലേക്ക് എത്തിയതിന് പിന്നാലെ ക്രിസ് മോറിസിനെയും ചേതൻ സക്കറിയയെയും അഭിനന്ദിച്ച് സഞ്ജു സാംസൺ.

വമ്പൻ താരങ്ങൾക്ക് എതിരെ മോറിസ് മത്സരിക്കാൻ തയ്യാറെന്ന് അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും വ്യക്തമെന്ന് സഞ്ജു പറഞ്ഞു. എപ്പോഴും സന്തോഷവാനായി നിൽക്കുന്നയാളാണ് ചേതൻ.

അകത്തും ഗ്രൗണ്ടിലും ഒരേപോലെയാണ് ചേതൻ. ഭാവിയിൽ ഒരുപാട് മത്സരങ്ങളിൽ വിജയിക്കാൻ ഞങ്ങളെ നയിക്കുന്ന ഒരാളാണ് ചേതൻ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 4-5 മത്സരങ്ങളിലും ബൗളർമാർ നന്നായി കളിച്ചു. തനിക്ക് മുൻപിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്നും രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com