സ​ന്ദേ​ശ് ജി​ങ്ക​ന്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നി​ല്‍

അ​ഞ്ച് വ​ര്‍​ഷ​ത്തെ ക​രാ​റാ​ണ് ക്ല​ബ്ബു​മാ​യി ഒ​പ്പു​വ​ച്ചി​രി​ക്കു​ന്നത്
സ​ന്ദേ​ശ് ജി​ങ്ക​ന്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നി​ല്‍

കോ​ല്‍​ക്ക​ത്ത: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മുന്‍ താ​രം സ​ന്ദേ​ശ് ജി​ങ്ക​ന്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നി​ല്‍. ജി​ങ്ക​നു​മാ​യി ക​രാ​റി​ലാ​യ​താ​യി എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ അ​റി​യി​ച്ചു. അ​ഞ്ച് വ​ര്‍​ഷ​ത്തെ ക​രാ​റാ​ണ് കോ​ല്‍​ക്ക​ത്ത ക്ല​ബ്ബു​മാ​യി ഒ​പ്പു​വ​ച്ചി​രി​ക്കു​ന്നത്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ഫു​ട്ബോ​ള​റാ​യാ​ണ് ജി​ങ്ക​ന്‍ എ​ടി​കെ മോ​ഹ​ന്‍ ബ​ഗാ​നി​ലെ​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. എ​ന്നാ​ല്‍, ക​രാ​ര്‍ തു​ക എ​ത്ര​യെ​ന്ന് ക്ല​ബ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

നേരത്തെ ജിങ്കാന്‍ യൂറോപ്യന്‍ ക്ലബുകളിലേക്ക് കൂടുമാറിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് ഐഎസ്എല്ലില്‍ അരങ്ങേറ്റംകുറിക്കുന്ന എടികെ മോഹന്‍ ബഗാനിലേക്ക് ജിങ്കാന്‍ മാറാന്‍ തീരുമാനിക്കുകയായിരുന്നു. ജിങ്കാനുവേണ്ടി ബംഗലൂരു എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാള്‍ എഫ് സി, ഒഡീഷ എഫ് സി എന്നീ ക്ലബ്ബുകളും ശക്തമായി രംഗത്തുണ്ടായിരുന്നു.

2014 മു​ത​ല്‍ 2020വ​രെ​യാ​യി 78 മ​ത്സ​ര​ങ്ങ​ളി​ല്‍ ജി​ങ്ക​ന്‍ ബ്ലാ​സ്റ്റേ​ഴ്സ് ജ​ഴ്സി അ​ണി​ഞ്ഞു. പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ സീ​സ​ണ്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

2014ല്‍ ഐഎസ്എല്ലിലെ എമേര്‍ജിംഗ് പ്ലെയറായിരുന്നു ജിങ്കാന്‍. തുടര്‍ന്നുള്ള സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തു താരം ഇന്ത്യന്‍ ടീമിലും നിര്‍ണായക സാന്നിധ്യമായി. ഈവര്‍ഷം അദ്ദേഹം അര്‍ജുന അവാര്‍ഡും സ്വന്തമാക്കി.

Related Stories

Anweshanam
www.anweshanam.com