സാം കറാൻ നാലാം ടെസ്റ്റില്‍ പങ്കെടുക്കില്ല

തീരുമാനം ഇന്ത്യയിലേക്ക് വരുന്നതിന് തടസമുള്ളത് കൊണ്ട്
സാം കറാൻ  നാലാം ടെസ്റ്റില്‍ പങ്കെടുക്കില്ല

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറാൻ പങ്കെടുക്കില്ല. കൊറോണ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വരുന്നതിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാലാണ് ടീമിനൊപ്പം ചേരാൻ സാം ചേരാത്തത്. നാലാം ടെസ്റ്റിൽ സാമിനെ അഹമ്മദാബാദിലേക്ക് കൊണ്ടുവരുമായിരുന്നു. എന്നാൽ കൊറോണ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ താരത്തിന് വേണ്ട സുരക്ഷാ കരുതലുകളിൽ വെല്ലുവിളി നേരിടുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിക്കുകയായിരുന്നു.

വോസ്കിനു പകരം സാമിനെ ഉള്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ സാം കറാൻ ഇന്ത്യയിലേക്ക് എത്തും. ഫെബ്രുവരി 24 നാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. പിങ്ക് ബോൾ ടെസ്റ്റ് ആണിത്. മാർച്ച് 4 നാണ് നാലാമത്തെ ടെസ്റ്റ് നടക്കുന്നത്. ചെന്നൈയിലെ രണ്ടാം ടെസ്റ്റിൽ വിജയിച്ചതോടെ ഇന്ത്യ പരമ്പര 1-1 എന്ന നിലക്കാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com