സച്ചിന്‍ കോവിഡ് മുക്തനായി; ആശുപത്രി വിട്ടു

ആറ് ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് സച്ചിന്‍ ഇന്ന് വീട്ടില്‍ തിരിച്ചെത്തിയത്
സച്ചിന്‍ കോവിഡ് മുക്തനായി; ആശുപത്രി വിട്ടു

മുംബൈ: കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് സച്ചിന്‍ ഇന്ന് വീട്ടില്‍ തിരിച്ചെത്തിയത്.

വ്യാഴാഴ്ച വീട്ടിലെത്തിയ കാര്യം സച്ചിന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ആറു ദിവസത്തെ ആശുപത്രിവാസത്തിനുശേഷം ആശുപത്രി വിടുകയാണെന്നും വീട്ടിലെത്തിയാലും ഐസൊലേഷനില്‍ കഴിയുമെന്നും എല്ലാ വിശ്രമമെടുക്കുമെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. ആശുപത്രിയില്‍ തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും സച്ചിന്‍ നന്ദി അറിയിക്കുകയും ചെയ്തു.

മാര്‍ച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ആറു ദിവസങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മുന്‍കരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ മാസം നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ സച്ചിനൊപ്പം കളിച്ച യൂസഫ് പത്താനും ഇര്‍ഫാന്‍ പത്താനും എസ് ബദരീനാഥിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com