ഓക്‌സിജൻ സൗകര്യം ഉറപ്പാക്കുന്നതിന് ഒരു കോടി രൂപ സംഭാവന നൽകി സച്ചിൻ

കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജൻ കോൺസെൻട്രെറ്റുകൾ ഇറക്കുമതി ചെയ്യാനാണ് പണം ഉപയോഗിക്കുക.
ഓക്‌സിജൻ സൗകര്യം ഉറപ്പാക്കുന്നതിന് ഒരു കോടി  രൂപ സംഭാവന നൽകി സച്ചിൻ

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യം ഉറപ്പാക്കുന്നതിന് ഒരു കോടി രൂപ സംഭാവന നൽകി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

മിഷൻ ഓക്‌സിജൻ പദ്ധതിയിലേക്കാണ് അദ്ദേഹം ഒരു കോടി രൂപ സംഭാവന നൽകിയത്. കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജൻ കോൺസെൻട്രെറ്റുകൾ ഇറക്കുമതി ചെയ്യാനാണ് പണം ഉപയോഗിക്കുക.

രാജ്യം ഇപ്പോൾ കോവിഡ് രണ്ടാം തരംഗത്തിലാണ്. കോവിഡ് ബാധിതർക്ക് ആവശ്യമായ ഓക്‌സിജൻ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്ന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com