ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം

രാജസ്ഥാൻ മുന്നോട്ടുവച്ച 178 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു
ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം. രാജസ്ഥാൻ മുന്നോട്ടുവച്ച 178 റൺസ് വിജയലക്ഷ്യം 16.3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. ബാംഗ്ലൂരിനു വേണ്ടി ദേവ്ദത്ത് പടിക്കൽ (101) തകർപ്പൻ സെഞ്ചുറി നേടി ടോപ്പ് സ്കോററായി. വിരാട് കോലി (72) റൺസെടുത്ത് പുറത്താവാതെ നിന്നു. ഈ സീസണില്‍ ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തിരുന്നു. 32 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ഫോറുമടക്കം 46 റണ്‍സെടുത്ത ശിവം ദുബെയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. 18 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കം ലഭിച്ച ശേഷം പുറത്തായി.

തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശിവം ദുബെ - റിയാന്‍ പരാഗ് സഖ്യമാണ് രാജസ്ഥാനെ 100 കടത്തിയത്. 16 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത റിയാന്‍ പരാഗിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ രാഹുല്‍ തെവാട്ടിയ 23 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സെടുത്തു. രാജസ്ഥാനെ 177-ല്‍ എത്തിച്ചത് തെവാട്ടിയയുടെ ഇന്നിങ്‌സാണ്.

ആര്‍.സി.ബിക്കായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലും മൂന്ന് വിക്കറ്റെടുത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com