രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ എ​ട്ട് വി​ക്ക​റ്റിന് തകര്‍ത്ത് റോയൽ ചാലഞ്ചേഴ്സ്

നാ​ല് ഓ​വ​റി​ല്‍ 24 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി സ​ഞ്ജു​വി​ന്‍റെ ഉ​ള്‍​പ്പ​ടെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ച​ഹ​ലാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌
 രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ എ​ട്ട് വി​ക്ക​റ്റിന് തകര്‍ത്ത് റോയൽ ചാലഞ്ചേഴ്സ്

അ​ബു​ദാ​ബി: ഐ​പി​എ​ല്ലില്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ എ​ട്ട് വി​ക്ക​റ്റിന് തകര്‍ത്ത് റോയൽ ചാലഞ്ചേഴ്സ് ബംഗ്ലൂര്‍. ജ​യ​ത്തോ​ടെ ആ​ര്‍​സി​ബി ആ​റ് പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്തെ​ത്തി.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ന്‍ 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റി​ന് 154 റ​ണ്‍​സ് എടുത്തു. അ​ഞ്ച് പ​ന്തു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കേ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ബം​ഗ​ളൂ​രു അ​നാ​യാ​സം വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു.

വി​രാ​ട് കോഹ്​ലി (പു​റ​ത്താ​കാ​തെ 72), മ​ല​യാ​ളി താ​രം ദേ​വ​ദ​ത്ത് പ​ടി​ക്ക​ല്‍ (63) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​ന് മി​ന്നും ജ​യം സ​മ്മാ​നി​ച്ച​ത്. മി​ക​ച്ച ഫോം ​തു​ട​രു​ന്ന ദേ​വ​ദ​ത്ത് ആ​റ് ഫോ​റും ഒ​രു സി​ക്സും ഉ​ള്‍​പ്പ​ടെ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ മൂ​ന്നാം അ​ര്‍​ധ സെ​ഞ്ചു​റി കു​റി​ച്ച​ത്. 53 പ​ന്തു​ക​ള്‍ നേ​രി​ട്ട നാ​യ​ക​ന്‍ കോഹ്​ലി ഏ​ഴ് ഫോ​റും ര​ണ്ടു സി​ക്സും നേ​ടി. 12 റ​ണ്‍​സു​മാ​യി നാ​യ​ക​ന് കൂ​ട്ടാ​യി എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സ് പു​റ​ത്താ​കാ​തെ നി​ന്നു.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. സീസണിലെ ആദ്യ മത്സരം കളിച്ച മഹിപാൽ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. ലോംറോർ 39 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 47 റൺസെടുത്ത് പുറത്തായി. ജോസ് ബട്‍ലർ (12 പന്തിൽ 22), രാഹുൽ തെവാത്തിയ (12 പന്തിൽ പുറത്താകാതെ 24), ജോഫ്ര ആർച്ചർ (10 പന്തിൽ പുറത്താകാതെ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. റോയൽ ചാലഞ്ചേഴ്സിനായി യുസ്‌വേന്ദ്ര ചെഹൽ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഇസൂരു ഉഡാനയ്ക്ക് രണ്ടും നവ്ദീപ് സെയ്നിക്ക് ഒരു വിക്കറ്റും ലഭിച്ചു.

സ​ഞ്ജു​വി​നെ സ്വ​ന്തം ബൗ​ളിം​ഗി​ല്‍ യു​സ്‌​വേ​ന്ദ്ര ച​ഹ​ല്‍ പി​ടി​ച്ചു പു​റ​ത്താ​യ വി​ക്ക​റ്റി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക്ലീ​ന്‍ ക്യാ​ച്ചാ​യി​രു​ന്നി​ല്ല ച​ഹ​ലി​ന്‍റേ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ ഫീ​ല്‍​ഡ് അം​പ​യ​റു​ടെ സ്ഫോ​റ്റ് ഡി​സി​ഷ​ന്‍ മൂ​ന്നാം അം​പ​യ​ര്‍ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

നാ​ല് ഓ​വ​റി​ല്‍ 24 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി സ​ഞ്ജു​വി​ന്‍റെ ഉ​ള്‍​പ്പ​ടെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ച​ഹ​ലാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌.

Related Stories

Anweshanam
www.anweshanam.com