ഐ​പി​എല്‍: ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും

ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പ​ന്ത് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്
ഐ​പി​എല്‍: ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും

ന്യൂ​ഡ​ല്‍​ഹി: വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ ഋഷഭ് പന്ത് നയിക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ ഡൽഹിയെ നയിച്ചിരുന്ന യുവതാരം ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് പ​ന്ത് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

ശിഖർ ധവാൻ, ആർ അശ്വിൻ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പേരുകൾ പരിഗണയിൽ ഉണ്ടായിരുന്നെങ്കിലും പന്തിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. വിവരം ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചു.

പ​ന്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ഐ​പി​എ​ല്‍ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഐ​പി​എ​ലി​ലെ പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​ന്‍​മാ​രി​ല്‍ ഒ​രാ​ളാ​ണ് 23 കാ​ര​നാ​യ പ​ന്ത്. വി​രാ​ട് കോ​ഹ്‌​ലി, സ്റ്റീ​വ് സ്മി​ത്ത്, സു​രേ​ഷ് റെ​യ്‌​ന, ശ്രേ​യ​സ് എ​ന്നി​വ​ര്‍​ക്ക് ശേ​ഷം ഐ​പി​എ​ലി​ലെ അ​ഞ്ചാ​മ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​നാ​ണ്.

കോ​ഹ്‌​ലി​യും സ്മി​ത്തും 22-ാം വ​യ​സി​ല്‍ ക്യാ​പ്റ്റ​നാ​യ​പ്പോ​ള്‍ റെ​യ്‌​ന​യ്ക്കും ശ്രേ​യ​സി​നും 23ാം വ​യ​സി​ലാ​ണ് ക്യാ​പ്റ്റ​ന്‍റെ തൊ​പ്പി ല​ഭി​ച്ച​ത്.

അതേസമയം, പ​രി​ക്ക് മൂ​ലം ശ്രേ​യ​സി​ന് ഈ ​സീ​സ​ണ്‍ മു​ഴു​വ​ന്‍ ന​ഷ്ട​മാ​കും. താരത്തിന് 4-5 മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ലാ​ണ് ശ്രേ​യ​സി​ന് പ​രി​ക്കേ​റ്റ​ത്. ഫീ​ല്‍​ഡിം​ഗി​നി​ടെ ഇ​ട​ത് തോ​ളി​ന് പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com