സ്പാനിഷ് ഇതിഹാസം ഐകര്‍ കസിയസ് വിരമിച്ചു

ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്
സ്പാനിഷ് ഇതിഹാസം ഐകര്‍ കസിയസ് വിരമിച്ചു

മാ​ഡ്രി​ഡ്: സ്പാനിഷ് ഇ​തി​ഹാ​സ ഗോ​ള്‍​കീ​പ്പ​ര്‍ ഐ​ക്ക​ര്‍ ക​സി​യ​സ് പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ളി​ല്‍​നി​ന്നു വി​ര​മി​ച്ചു. ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

2010-ല്‍ ​ലോ​ക​ക​പ്പ് നേ​ടി​യ സ്പാ​നി​ഷ് ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്നു 39-കാ​ര​നാ​യ ക​സി​യ​സ്. 2008, 2012 വ​ര്‍​ഷ​ങ്ങ​ളി​ല്‍ യൂ​റോ ക​പ്പ് ജ​യി​ച്ച സ്പാ​നി​ഷ് ടീ​മി​നെ ന​യി​ച്ച​തും ക​സി​യ​സാ​യി​രു​ന്നു. 2000 മു​ത​ല്‍ 2016 വ​രെ സ്പാ​നി​ഷ് ദേ​ശീ​യ ടീ​മി​നാ​യി 167 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു.

റ​യ​ല്‍ മാ​ഡ്രി​ഡി​നൊ​പ്പം മൂ​ന്ന് ചാ​മ്ബ്യ​ന്‍​സ് ലീ​ഗ്, അ​ഞ്ച് ലാ​ലി​ഗ കി​രീ​ട​ങ്ങ​ളും ക​സി​യ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. 1999-ൽ 18-ാം വയസിൽ റയലിന്റെ സീനിയർ ടീമിൽ അരങ്ങേറിയ അദ്ദേഹം 2015 വരെ ക്ലബ്ബിൽ തുടർന്നു. റയലിനൊപ്പം 16 സീസണുകളിലായി 725 മത്സരങ്ങളിൽ ഗോൾവല കാത്ത കസിയസ് അഞ്ച് ലാ ലിഗാ കിരീടങ്ങളിലും മൂന്ന് ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും പങ്കാളിയായി.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോഡ് കസിയസിന്റെ പേരിലാണ്. 177 മത്സരങ്ങൾ, ഇതിൽ 150 മത്സരങ്ങളും റയലിന്റെ ജേഴ്സിലായിരുന്നു. 57 ക്ലീൻ ഷീറ്റുകളെന്ന റെക്കോഡും കസിയസിനുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com