മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ

മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി രാജസ്ഥാൻ

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ റെക്കോര്‍ഡ് തുകയ്ക്ക് ടീമിൽ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. മോറിസിനെ 16.25 കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മോറിസിനെ ആവശ്യപ്പെട്ട് രംഗത്ത് എത്തിയെങ്കിലും വലിയ തുകക്ക് രാജസ്ഥാനാണ് മോറിസിനെ ടീമിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് 33 കാരനായ ക്രിസ് മോറിസ്. കഴിഞ്ഞ സീസണുകളില്‍ വിവിധ ടീമുകള്‍ക്കായി മോറിസ് കളിച്ചിട്ടുണ്ട്.ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയാണ് മോറിസിന് ലഭിച്ചത്. ഇതിന് മുമ്പ് ഇന്ത്യന്‍ താരം യുവരാജ് സിങിനായിരുന്നു റെക്കോര്‍ഡ് തുക. നേരത്തെ ആസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെലിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com