ഇന്ത്യൻ താരത്തിനെതിരെ കളിക്കിടെ വംശീയാധിക്ഷേപം; ഓസീസ് കാണികളെ പുറത്താക്കി

ഇന്ത്യൻ താരത്തിനെതിരെ കളിക്കിടെ വംശീയാധിക്ഷേപം; ഓസീസ് കാണികളെ പുറത്താക്കി

ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെതിരെ വംശീയ അധിക്ഷേപം നടത്തി ഓസീസ് കാണികൾ. ഇന്ത്യ - ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനമാണ് സംഭവം. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ സിറാജിനെ പ്രകോപിപ്പിച്ച ഒരു കൂട്ടം യുവാക്കളെ പൊലീസ് ഇടപെട്ട് ഗ്രൗണ്ടിൽ നിന്ന് പുറത്താക്കി.

വംശീയ അധിക്ഷേപം നടത്തിയ കാണികൾക്കെതിരെ സിറാജ് ഇന്ത്യൻ നായകൻ അജിൻക്യ രഹാനയോടും മാച്ച് ഒഫീഷ്യലുകളോ ടും പരാതിപ്പെട്ടിരുന്നു. ഇവരെ സിറാജ് തന്നെ അംപയർമാർക്ക് ചൂണ്ടി കാണിച്ച് നൽകിയിരുന്നു. അംപയർമാരുടെ നിർദേശപ്രകാരമാണ് പൊലീസ് ഇടപെട്ട് ഒരേ വരിയിൽ ഇരിക്കുകയായിരുന്ന ആറ് പേരെ പുറത്താക്കിയത്.

ഇന്നലെയും സിറാജിനെതിരെ ഓസീസ് കാണികൾ രംഗത്തെത്തിയിരുന്നു. കാണികൾ സിറാജിനെയും ബുംറയെയും വംശീയാധിക്ഷേപം നടത്തി എന്നായിരുന്നു റിപ്പോർട്ടുകൾ. തുടർന്ന് ഇന്ത്യ സംഭവത്തിൽ മാച്ച് റഫറിക്ക് പരാതി നൽകി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com