മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ അച്ഛൻ പ്രമോദ് കുമാർ ചൗള (60) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നില വഷളായ പ്രമോദ് കുമാർ ചൗള തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയ വിവരം പിയൂഷ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്.
‘പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വേദനയോടെ അറിയിക്കുകയാണ്. കോവിഡ് ബാധിതനായ ശേഷം അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അച്ഛനായി പ്രാർഥിക്കണമെന്നും പിയൂഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാവില്ല.’ തന്റെ കരുത്തിന്റെ പ്രധാനശക്തിയാണ് നഷ്ടമായതെന്നും ചൗള കൂട്ടിച്ചേർത്തു
Comments