പിഎം കെയര്‍ ഫണ്ടിലേക്ക് 37 ലക്ഷം രൂപ സംഭാവന നല്‍കി ഓ​സ്ട്രേ​ലി​യ​ന്‍ താരം പാറ്റ് കമ്മിന്‍സ്

ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ഈ ​പ​ണം ഉ​പ​യോ​ഗി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ക​മ്മി​ന്‍​സ് പ​റ​ഞ്ഞു
പിഎം കെയര്‍ ഫണ്ടിലേക്ക് 37 ലക്ഷം രൂപ സംഭാവന നല്‍കി ഓ​സ്ട്രേ​ലി​യ​ന്‍ താരം പാറ്റ് കമ്മിന്‍സ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ​വു​മാ​യി ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​രം പാ​റ്റ് ക​മ്മി​ന്‍​സ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് 50000 യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 37 ല​ക്ഷം രൂ​പ) ക​മ്മി​ന്‍​സ് സം​ഭാ​വ​ന ചെ​യ്ത​ത്. ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ഈ ​പ​ണം ഉ​പ​യോ​ഗി​ക്കും എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ക​മ്മി​ന്‍​സ് പ​റ​ഞ്ഞു.

ഈ ​തു​ക ചെ​റു​താ​ണെ​ന്ന് അ​റി​യാ​മെ​ന്നും എ​ങ്കി​ലും ത​ന്‍റെ പ​ങ്ക് താ​ന്‍ വ​ഹി​ക്കു​ക​യാ​ണ് എ​ന്നും ക​മ്മി​ന്‍​സ് പ​റ​ഞ്ഞു. എ​ല്ലാ​വ​രും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം കൂടിയാണ് പാറ്റ് കമ്മിന്‍സ്. ഇ​ന്ത്യ​യി​ല്‍ ഇ​പ്പോ​ഴും ഐ​പി​എ​ല്‍ ന​ട​ക്കു​ന്ന​ത് ശ​രി​യാ​ണോ എ​ന്ന് പ​ല​രും ചോ​ദി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണി​ല്‍ ക​ഴി​യു​ന്ന ജ​ന​ത​യ്ക്ക് ആ​ശ്വാ​സ​മാ​യാ​ണ് ഐ​പി​എ​ല്‍ മാ​റു​ന്ന​ത് എ​ന്നും ക​മ്മി​ന്‍​സ് പ​റ​ഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com