ട്വി20 ലോകകപ്പില്‍ പാകിസ്താനും പങ്കെടുക്കും

ട്വി20 ലോകകപ്പില്‍ പാകിസ്താനും പങ്കെടുക്കും

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനും പങ്കെടുക്കും. ഇന്ത്യയിലേക്ക് വരാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായി.

സര്‍ക്കാരിന്റെ തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങളോളമായി ഇന്ത്യ–പാകിസ്താന്‍ പരമ്പരകള്‍ നടക്കുന്നില്ല. അതേസമയം സ്റ്റേഡിയത്തിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമൊന്നും ആയിട്ടില്ല. കൊറോണയുടെ സ്ഥിതി കൂടി കണക്കിലെടുത്താകും ഇതിൽ തീരുമാനമുണ്ടാവുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com