ഇംഗ്ലണ്ട് പര്യടനം; കോവിഡ് ബാധിച്ച പത്ത് താരങ്ങളില്ലാതെ പാക് ടീം യാത്ര തിരിച്ചു

 
ഇംഗ്ലണ്ട് പര്യടനം; കോവിഡ് ബാധിച്ച പത്ത് താരങ്ങളില്ലാതെ പാക് ടീം യാത്ര തിരിച്ചു

കറാച്ചി: കോവിഡ്-19 ബാധിച്ച പത്ത് താരങ്ങളില്ലാതെ ക്രിക്കറ്റ് പരമ്പരയ്ക്കായി പാക് ടീം ഞായറാഴ്ച്ച ഇംഗ്ലണ്ടിലേക്ക്. 18 അംഗ ടീമും 11 സപ്പോർട്ട് സ്റ്റാഫുമാണ് യാത്ര തിരിക്കുക.

അതേസമയം രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവായ ആറു താരങ്ങൾ പിന്നീട് ടീമിനൊപ്പം ചേരും. വീണ്ടും പരിശോധനയ്ക്ക് വിധേയമായ ശേഷമായിരിക്കും ഇവർ ഇംഗ്ലണ്ടിലേക്ക് പോകുകയെന്ന് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ഫഖർ സമാൻ, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, വഹാബ് റിയാസ് എന്നിവരാണ് രണ്ടാം കോവിഡ് പരിശോധനയിൽ നെഗറ്റീവായത്.

അതേസമയം ഹൈദർ അലി, ഹാരിസ് റൗഫ്, കാഷിഫ് ബട്ടി, ഇമ്രാൻ ഖാൻ എന്നിവരുടെ ഫലം പോസിറ്റീവായി തുടരുകയാണ്. സപ്പോർട്ട് സ്റ്റാഫിലെ മലാംഗ് അലിയുടെ പരിശോധനാഫലവും പോസിറ്റീവാണ്.

മാഞ്ചസ്റ്ററിലെത്തിയ ശേഷം പാക് ടീം ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇതിനുശേഷം താരങ്ങൾ 14 ദിവസത്തെ ഐസൊലേഷനിൽ കഴിയും. ഈ സമയത്ത് പരിശീലനം നടത്താം. ശേഷം ടീം ഡെർബിഷെയറിലേക്ക് പോകും. മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഞായറാഴ്ച ഇംഗ്ലണ്ടിലേക്ക് പോകുന്ന പാക് ടീം:

അസ്ഹര്‍ അലി(ക്യാപ്റ്റന്‍), ബാബര്‍ അസം(വൈസ് ക്യാപ്റ്റന്‍), ആബിദ് അലി, ആസാദ് ഷഫീഖ്, ഫഹീം അഷ്റഫ്, ഫവാദ് ആലം, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വാസിം, ഇമാം ഉള്‍ ഹഖ്, ഖുഷ്‌ദില്‍ ഷാ, മൊഹമ്മദ് അബ്ബാസ്, മൂസ ഖാന്‍, നസീം ഷാ, റൊഹൈല്‍ നാസിര്‍, സര്‍ഫ്രാസ് അഹമ്മദ്, ഷഹീന്‍ അഫ്രീദി, ഷാന്‍ മസൂദ്, സൊഹൈല്‍ ഖാന്‍, ഉസ്മാന്‍ ഷെന്‍വാരി, യാസിര്‍ ഷാ.

Related Stories

Anweshanam
www.anweshanam.com