വീണ്ടും തോല്‍വി; ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഒഡിഷ

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്
വീണ്ടും തോല്‍വി; ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഒഡിഷ

പ​നാ​ജി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് സീസണിലെ ആദ്യജയം നേടി ഒഡിഷ എഫ്സി. ഡീയേഗോ മൊറീഷ്യോയുടെ ഇരട്ടഗോള്‍ മികവില്‍ രണ്ടിനെതിരെ നാലുഗോളിനാണ് ഒഡിഷയുടെ ജയം. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്.

ഒ​ഡീ​ഷ​യ്ക്കാ​യി ഡീ​ഗോ മൗ​റീ​സി​യോ ര​ണ്ടും ടെ​യ്‌​ല​ര്‍ ഒ​രു ഗോ​ളും നേ​ടി​യ​പ്പോ​ള്‍ ഒ​രെ​ണ്ണം ജി​ക്സ​ണ്‍ സിം​ഗി​ന്‍റെ ഓ​ണ്‍​ഗോ​ളാ​യി​രു​ന്നു. കേ​ര​ള​ത്തി​നാ​യി മു​റെ​യും ഹൂ​പ്പ​റും ഗോ​ള്‍‌ നേ​ടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ആദ്യം മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്‌സായിരുന്നു. ഫാ​ക്കു​ണ്ടോ പെ​രേ​ര എ​ടു​ത്ത ലോം​ഗ് ഫ്രീ​കി​ക്കി​ല്‍​നി​ന്നാ​യി​രു​ന്നു ഗോ​ള്‍ വ​ന്ന​ത്. ബോ​ക്സി​ലേ​ക്ക് ഉ​യ​ര്‍​ന്നു​വ​ന്ന പ​ന്ത് രാ​ഹു​ല്‍ കെ.​പി ഹെ​ഡ് ചെ​യ്തു. എ​ന്നാ​ല്‍ ഒ​ഡീ​ഷ ഗോ​ള്‍ കീ​പ്പ​ര്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ച പ​ന്ത് മു​റെ​യു​ടെ കാ​ല്‍​പ്പാ​ക​ത്തി​നാ​ണ് എ​ത്തി​യ​ത്. പി​ഴ​യ്ക്കാ​തെ മു​റെ പോ​സ്റ്റി​ല്‍ പ​ന്തെ​ത്തി​ച്ചു.

ക​ളി​യു​ടെ ഒ​ഴു​ക്കി​നെ​തി​രാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ള്‍. നി​ര​ന്ത​രം ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ഒ​ഡീ​ഷ​യ്ക്കു ആ​ദ്യ ഗോ​ള്‍ പ്ര​ഹ​ര​മാ​യി. ഇ​തോ​ടെ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി ആ​ക്ര​മ​ണം കെ​ട്ട​ഴി​ച്ചു. കേ​ര​ള താ​ര​ങ്ങ​ള്‍ ക​ളി​മ​റ​ക്കു​ക​യും ചെ​യ്തു.

ആ​ദ്യ പ​കു​തി​യി​ല്‍ 2-1 ന് ​മു​ന്നി​ലാ​യി​രു​ന്ന ഒ​ഡീ​ഷ ര​ണ്ടാം പ​കു​തി​യി​ല്‍ ര​ണ്ട് ഗോ​ള്‍ കൂ​ടി അ​ടി​ച്ച്‌ ക​ളി​പി​ടി​ച്ചു. 79-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ നല്‍കിയ ക്രോസില്‍ നിന്ന് ഗാരി ഹൂപ്പറാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇതോടെ മത്സരത്തിന്റെ അവസാന 10 മിനിറ്റില്‍ ഒഡിഷയെ വിറപ്പിക്കാനും ബ്ലാസ്റ്റേഴ്‌സിനായി. ഗോളെന്നുറച്ച മൂന്നോളം അവസരങ്ങളാണ് ഈ സമയത്ത് ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയെടുത്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com