ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി ജോക്കോവിച്ച്‌

റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ തകര്‍ത്താണ് ജോക്കോവിച്ച്‌ 18-ാം ഗ്രാന്‍ഡ്സ്ലാം കിരീടമുയര്‍ത്തിയത്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി ജോക്കോവിച്ച്‌

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടി സെര്‍ബിയയുടെ ലോക ഒന്നാം നമ്ബര്‍ താരം നൊവാക് ജോക്കോവിച്ച്‌. റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ തകര്‍ത്താണ് ജോക്കോവിച്ച്‌ 18-ാം ഗ്രാന്‍ഡ്സ്ലാം കിരീടമുയര്‍ത്തിയത്.

ഞായറാഴ്ച റോഡ് ലാവെര്‍ അരീനയില്‍ ഒരു മണിക്കൂറും 53 മിനിറ്റും നീണ്ട പോരാട്ടത്തില്‍ ഫലം നിര്‍ണയിക്കാന്‍ മൂന്ന് സെറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

സ്‌കോര്‍: 7-5, 6-2, 6-2.

ഓസ്‌ട്രേലിയനില്‍ ഓപ്പണിലെ ഒമ്ബതാം കിരീടമാണ് ജോക്കോവിച്ച്‌ ഉയര്‍ത്തിയത്.20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡററുടെയും സ്‌പെയിനിന്റെ റാഫേല്‍ നദാലിന്റെയും റെക്കോഡിലേക്ക് രണ്ടു കിരീട നേട്ടങ്ങളുടെ ദൂരം മാത്രമാണ് ഇനി ജോക്കോയ്ക്കുള്ളത്.

ഇതോടൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോഡും ജോക്കോ നിലനിര്‍ത്തി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com