ടെന്നീസ് താരം ജോക്കോവിച്ചും ഭാര്യയും കോവിഡ് മുക്തരായി
Sports

ടെന്നീസ് താരം ജോക്കോവിച്ചും ഭാര്യയും കോവിഡ് മുക്തരായി

By News Desk

Published on :

ബെല്‍ഗ്രേഡ്: ടെന്നീസ് ലോക ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചും ഭാര്യയും രോഗമുക്തരായി എന്ന് റിപ്പോര്‍ട്ട്. ഇന്ന് ബല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഇരുവരുടെ ഫലം നെഗറ്റീവായത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ബല്‍ഗ്രേഡില്‍ ഐസൊലേഷനിലായിരുന്നു.

ഇരുവരിലും നടത്തിയ പിസിആര്‍ പരിശോധനയിലാണ് കൊറോണ നെഗറ്റീവായതെന്ന് അദ്ദേഹത്തിന്റെ മാധ്യമ സംഘം വ്യക്തമാക്കി.

പത്തുദിവസം മുന്നേ കൊറോണ സ്ഥിരീകരിച്ചതോടെ ഇരുവരും സെര്‍ബിയന്‍ തലസ്ഥാനത്ത് സ്വയം നിരീക്ഷണത്തിലാണ്.

സെര്‍ബിയയിലും ക്രൊയേഷ്യയിലും സംഘടിപ്പിച്ച ഒരു എക്‌സിബിഷന്‍ സീരീസില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. മത്സരങ്ങളില്‍ പങ്കെടുത്ത ശേഷം വൈറസ് ബാധിച്ച നാലാമത്തെ കളിക്കാരനായിരുന്നു ജോക്കോവിച്ച്. മൂന്ന് തവണ ഗ്രാന്‍സ്ലാം സെമി ഫൈനലിസ്റ്റ് ഗ്രിഗര്‍ ഡിമിട്രോവ്, ബോര്‍ണ കോറിക്, വിക്ടര്‍ ട്രോയിക്കി എന്നിവരായിരുന്നു മറ്റുള്ളവര്‍.

കോവിഡ് ഭീഷണിക്കിടെ ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിച്ച നൊവാക് ജോക്കോവിച്ചിനെതിരെ മുൻ താരങ്ങളും ആരാധകരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിമർശനം കടുത്തതോടെ വിശദീകരണവുമായി ജോക്കോവിച്ച് നേരിട്ട് രംഗത്തെത്തിയിരുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് സെർബിയയിൽ കോവിഡ് വ്യാപനം അത്ര ഗുരുതരമല്ല എന്നായിരുന്നു ജോക്കോവിച്ചിന്റെ വാദം. സർക്കാരിന്റെ നിർദ്ദേശം കൃത്യമായി പാലിച്ചാണ് ടൂർണമെന്റ് നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com