നെ​യ്മ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കൊപ്പമാണ് നെയ്മർ കോവിഡ് ബാധിതനായിരിക്കുന്നത്
 
നെ​യ്മ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

പാരിസ്: പിഎസ്ജിയുടെ ബ്രസീലിയൻ താരം നെയ്മർക്ക് കോവിഡ് എന്ന് 'ദി ടൈംസ്‌ ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട്. ഏഞ്ചൽ ഡി മരിയ, ലിയനാർഡോ പരേഡസ് എന്നിവർക്കൊപ്പമാണ് നെയ്മർ കോവിഡ് ബാധിതനായിരിക്കുന്നത്. ടീമിലെ മൂന്ന് താരങ്ങൾ കോവിഡ് ബാധിതർ ആയെന്ന് പിഎസ്‌ജി ഔദ്യോഗികമായി വെളിപ്പെടുത്തിയെങ്കിലും താരങ്ങളുടെ പേരുകൾ പറഞ്ഞിട്ടില്ല. എന്നാല്‍ ഫ്രാൻസ് ഫുട്ബോൾ അടക്കമുള്ള ഫ്രഞ്ച് മാധ്യമങ്ങളാണ് കോവിഡ് ബാധിതരായ താരങ്ങളുടെ പേര് പുറത്തുവിട്ടത്.

നെയ്‌മര്‍ക്ക് കൊവിഡ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പിഎസ്‌ജി നേരത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇവര്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് നിരീക്ഷണത്തിലാണെന്നും താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള പരിശോധന വരും ദിവസങ്ങളില്‍ തുടരും എന്നും പിഎസ്‌ജി വ്യക്തമാക്കി.

കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഫ്ര​ഞ്ച് ലീ​ഗി​ല്‍ ക​ഴി​ഞ്ഞ​മാ​സം 29ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പി​എ​സ്ജി​യു​ടെ മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ 10ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ളി​ക്കാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​രി​ശീ​ല​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com