യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം ജ​പ്പാ​ന്‍ താ​രം ന​വോ​മി ഒ​സാ​ക്ക​ക്ക്
Sports

യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം ജ​പ്പാ​ന്‍ താ​രം ന​വോ​മി ഒ​സാ​ക്ക​ക്ക്

ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്​സ്ലാം കിരീടമാണിത്

News Desk

News Desk

യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം ജ​പ്പാ​ന്‍ താ​രം ന​വോ​മി ഒ​സാ​ക്ക​ക്ക്. ബെലാറസിന്റെ വിക്​ടോറിയ അസരങ്കയെ തോല്‍പ്പിച്ചാണ്​ നാ​ലാം സീ​ഡ് ആ​യ ഒസാക്കയുടെ കിരീട നേട്ടം. ഒരു മണിക്കൂര്‍ 53 മിനിറ്റ്​​ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 1-6, 6-3, 6-3 എന്ന സ്​കോറിനായിരുന്നു നാലാം സീഡായ ഒസാക്കയുടെ ജയം.

ഒസാക്കയുടെ മൂന്നാം ഗ്രാന്‍ഡ്​സ്ലാം കിരീടമാണിത്​​​. 2018ല്‍ യു.എസ്​ ഓപ്പണും 2019ല്‍ ആസ്​ട്രേലിയന്‍ ഓപ്പണും ഒസാക്ക നേടിയിരുന്നു. അ​തേ​സ​മ​യം യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ മൂ​ന്നാം ത​വ​ണ​യാ​ണ് അ​സ​ര​ങ്ക പ​രാ​ജ​യ​പ്പെടുന്നത്.

നേ​ര​ത്തെ, സി​ന്‍​സി​നാ​റ്റി ഫൈ​ന​ലി​ല്‍ പ​രി​ക്കേ​റ്റു പു​റ​ത്ത് പോ​യി അ​സ​ര​ങ്ക​ക്ക് മു​മ്ബി​ല്‍ കി​രീ​ടം കൈ​വി​ടേ​ണ്ടി വ​ന്ന ഒ​സാ​ക്ക​ക്ക് ഈ ​കി​രീ​ട​നേ​ട്ടം മ​ധു​ര പ്ര​തി​കാ​രം കൂ​ടി ആ​യി.

Anweshanam
www.anweshanam.com