സയ്യിദ് മുഷ്താഖ് അലി ട്രോഫി: അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ

നേരത്തെ പ്രഖ്യാപിച്ച 20 അംഗ ടീമിൽ താരം ഉൾപ്പെട്ടിരുന്നില്ല
സയ്യിദ് മുഷ്താഖ് അലി ട്രോഫി: അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിൽ സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടൂല്‍ക്കര്‍ ഇടംനേടി. ഇടംകൈയ്യന്‍ പേസ് ബോളറായ അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം മുംബൈ ടീം ചീഫ് സിലക്ടര്‍ സലില്‍ അങ്കോളയാണ് സ്ഥിരീകരിച്ചത്.

നേരത്തെ പ്രഖ്യാപിച്ച 20 അംഗ ടീമിൽ താരം ഉൾപ്പെട്ടിരുന്നില്ല. ഇപ്പോൾ രണ്ട് താരങ്ങളെ കൂടി ടീമിൽ അധികം ഉൾപ്പെടുത്താൻ ബിസിസിഐ അനുവാദം നൽകിയിരുന്നു. ഇതേ തുടർന്നാണ് അർജുൻ തെണ്ടുൽക്കർക്ക് ഇടം ലഭിച്ചത്. അർജുനൊപ്പം പേസ് ബൗളർ ക്രിതിക് ഹനഗവാഡിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

“മൂന്നു ദിവസം മുൻപ്, 22 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐ അനുവാദം നൽകിയിരുന്നു. എല്ലാ താരങ്ങളും ബയോ ബബിളിൽ ആയിരിക്കും എന്നതിനാൽ പരുക്കേറ്റ താരങ്ങൾക്ക് പകരം മറ്റ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താനാവില്ല. നേരത്തെ 20 താരങ്ങളെ ഉൾപ്പെടുത്താനാണ് ബിസിസിഐ അനുമതി നൽകിയിരുന്നത്.”- മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പറഞ്ഞു.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള 21 കാരനായ അര്‍ജുന്‍ ഇതാദ്യമായാണ് സീനിയര്‍ ടീമില്‍ ഇടംപിടിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റില്‍ മുംബൈയെ നയിക്കുന്നത്.

ജനുവരി 10 മുതലാണ് ടൂർണമെൻ്റ് ആരംഭിക്കുക. ഡൽഹി, കേരള, ഹരിയാന, ആന്ധ്രപ്രദേശ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് മുംബൈ ഉൾപ്പെട്ടിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com