മുംബൈക്ക്‌ അഞ്ച്‌ വിക്കറ്റ്‌ ജയം; പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മത്

ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്ത് ബാ​ക്കി​നി​ല്‍​ക്കെ മും​ബൈ മ​റി​ക​ട​ന്നു
മുംബൈക്ക്‌ അഞ്ച്‌ വിക്കറ്റ്‌ ജയം; പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മത്

ഷാര്‍ജ: ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്‌ അഞ്ച്‌ വിക്കറ്റ്‌ ജയം. ത്. ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്ത് ബാ​ക്കി​നി​ല്‍​ക്കെ മും​ബൈ മ​റി​ക​ട​ന്നു.

മുംബൈക്കു വേണ്ടി ക്വിന്റണ്‍ ഡി കോക്ക്‌ (36 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 53), സൂര്യകുമാര്‍ യാദവ്‌ (32 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 53) എന്നിവര്‍ അര്‍ധ സെഞ്ചുറികളടിച്ചു. ഡി​കോ​ക്ക് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യെ (5) കൂ​ട്ടു​പി​ടി​ച്ച്‌ 31 റ​ണ്‍​സും പി​ന്നീ​ടു​വ​ന്ന സൂ​ര്യ​കു​മാ​റു​മാ​യി ചേ​ര്‍​ന്ന് 46 റ​ണ്‍​സു​മാ​ണ് ചേ​ര്‍​ത്ത​ത്.

വി​ജ​യ​ത്തി​ലേ​ക്ക് അ​നാ​യാ​സം നീ​ങ്ങി​യ മും​ബൈ തു​ട​രെ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ വീ​ണ​ത് സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി. എ​ന്നാ​ല്‍ പൊ​ള്ളാ​ര്‍​ഡും (11) കൃ​നാ​ല്‍ പാ​ണ്ഡ്യ​യും (12) ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ പ​രി​ക്കേ​ല്‍​ക്കാ​തെ നീ​ല​ക്കു​പ്പാ​യ​ക്കാ​രെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.

13-ാം സീസണില്‍ ആദ്യമായി ഫോമിലെത്തിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (52 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം പുറത്താകാതെ 69) ആണ്‌ ഡല്‍ഹി ടീമിനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്‌. ഓപ്പണര്‍ പൃഥി ഷാ (നാല്‌), അജിന്‍ക്യ രഹാനെ (15 പന്തില്‍ 15), മാര്‍നസ്‌ സ്‌റ്റോനിസ്‌ (എട്ട്‌ പന്തില്‍ 13) എന്നിവരെ ക്ഷണത്തില്‍ നഷ്‌ടപ്പെട്ടെങ്കിലും നായകന്‍ ശ്രേയസ്‌ അയ്യരുടെ (33 പന്തില്‍ അഞ്ച്‌ ഫോറുകളടക്കം 42) കൂട്ടുപിടിച്ച്‌ ധവാന്‍ ഇന്നിങ്‌സ് മുന്നോട്ടു നീക്കി. ധവാനും അയ്യരും ചേര്‍ന്നാണ്‌ സ്‌കോര്‍ നൂറിലെത്തിച്ചത്‌. കൃനാല്‍ പാണ്ഡ്യയുടെ പന്തില്‍ ട്രെന്റ്‌ ബോള്‍ട്ട് പിടിച്ചാണു ഡല്‍ഹി നായകന്‍ മടങ്ങിയത്‌. വിക്കറ്റ്‌ കീപ്പര്‍ അലക്‌സ് കാരി ഒന്‍പത്‌ പന്തില്‍ 19 റണ്ണുമായി ധവാനു കൂട്ടായിനിന്നു. 39 പന്തിലാണ്‌ ധവാന്‍ അര്‍ധ സെഞ്ചുറി കടന്നത്‌. രണ്ട്‌ വിക്കറ്റെടുത്ത കൃനാല്‍ പാണ്ഡ്യക്കും ഒരു വിക്കറ്റെടുത്ത ട്രെന്റ്‌ ബോള്‍ട്ടിനും ഒഴികെയുള്ള മുംബൈ ബൗളര്‍മാര്‍ക്കു തിളങ്ങാനായില്ല. ജസ്‌പ്രീത്‌ ബുംറ മൂന്ന്‌ ഓവറില്‍ 37 റണ്‍ വഴങ്ങി.

Related Stories

Anweshanam
www.anweshanam.com