അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍

താരത്തിനായി മറ്റ് ഫ്രാഞ്ചൈസികളാരും തന്നെ രംഗത്ത് വന്നില്ല
 അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സില്‍

ചെ​ന്നൈ: അ​ര്‍​ജു​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്ക് മും​ബൈ ഇ​ന്ത്യ​ന്‍​സി​ല്‍. ഇ​ടം ക​യ്യ​ന്‍ ബാ​റ്റ്സ്മാ​നും ഇ​ടം ക​യ്യ​ന്‍ ബൗ​ള​റു​മാ​ണ്‌ അ​ര്‍​ജു​ന്‍ ടെ​ണ്ടു​ല്‍​ക്ക​ര്‍. താരത്തിനായി മറ്റ് ഫ്രാഞ്ചൈസികളാരും തന്നെ രംഗത്ത് വന്നില്ല.

ക​ഴി​ഞ്ഞ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ല്‍ മും​ബൈ​യ്ക്ക് വേ​ണ്ടി അ​ര്‍​ജു​ന്‍ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നു. കഴിഞ്ഞ സീസണിലടക്കം മുംബൈ ടീമിന്റെ നെറ്റ് സെഷനിലെ സ്ഥിരാംഗമായിരുന്നു അര്‍ജുന്‍.

2018-ല്‍ ​അ​ര്‍​ജു​ന്‍ ഇ​ന്ത്യ അ​ണ്ട​ര്‍ 19 ടീ​മി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. യൂ​ത്ത് ടെ​സ്റ്റ് സീ​രീ​സി​ല്‍ ശ്രീ​ല​ങ്ക​ക്കെ​തി​രെ​യാ​യി​രു​ന്നു അ​ണ്ട​ര്‍ 19 ടീ​മി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. മും​ബൈ​യു​ടെ അ​ണ്ട​ര്‍ 19, അ​ണ്ട​ര്‍ 16, അ​ണ്ട​ര്‍ 14 ടീ​മു​ക​ളി​ലും അ​ദ്ദേ​ഹം അം​ഗ​മാ​യി​രു​ന്നു. 2017-18 സീ​സ​ണി​ലെ കൂ​ച്ച്‌ ബെ​ഹാ​ര്‍ ട്രോ​ഫി​യി​ല്‍ ര​ണ്ട് അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം ഉ​ള്‍​പ്പ​ടെ അ​ര്‍​ജു​ന്‍ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 19 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com