മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചു
Sports

മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചു

ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി ഇക്കാര്യം അറിയിച്ചത്

News Desk

News Desk

ഇന്ത്യന്‍ ഇതിഹാസ നായകന്‍ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു . ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്ബോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ധോണി ഇക്കാര്യം അറിയിച്ചത്. ഇന്ന് രാത്രി 7.30 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കാമെന്ന് വീഡിയോ സന്ദേശത്തിലൂടെ ധോണി വ്യക്തമാക്കി.

തനിക്ക് ഇതുവരെ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയുടേണ്ടെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ ഇതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള വീഡിയോ ആണ് ധോണി ഇന്‍സ്റാഗ്രാമിലൂടെ പോസ്റ്റ്.

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്ബര. ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമായി.

2004 ഡിസംബറില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യന്‍സ് ട്രോഫി കിരീടങ്ങള്‍ സമ്മാനിച്ച ഏക നായകനുമാണ്.

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ല്‍ ഇ​തു​വ​രെ 90 ടെ​സ്റ്റു​ക​ളി​ലും 348 ഏ​ക​ദി​ന​ങ്ങ​ളി​ലും 98 ട്വ​ന്‍റി 20 മ​ല്‍​സ​ര​ങ്ങ​ളി​ലും ധോ​ണി ഇ​ന്ത്യ​ന്‍ കു​പ്പാ​യ​ത്തി​ല്‍ ക​ളി​ച്ചു.

90 ടെ​സ്റ്റു​ക​ളി​ല്‍ നി​ന്ന് 38.09 ശ​രാ​ശ​രി​യി​ല്‍ 4876 റ​ണ്‍​സാ​ണ് ധോ​ണി​യു​ടെ സ​മ്ബാ​ദ്യം. ആ​റു സെ​ഞ്ചു​റി​യും 33 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടു​ന്നു. വി​ക്ക​റ്റി​നു പി​ന്നി​ല്‍ 294 പേ​രെ ധോ​ണി പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്. 256 ക്യാ​ച്ചു​ക​ളും 38 സ്റ്റ​മ്ബിം​ഗും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ഒ​രു ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്റെ റി​ക്കാ​ര്‍​ഡാ​ണി​ത്. മെ​ല്‍​ബ​ണ്‍ ടെ​സ്റി​ല്‍ എ​ട്ടു പേ​രെ പു​റ​ത്താ​ക്കി റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ശേ​ഷ​മാ​ണ് ധോ​ണി ടെ​സ്റ്റി​ല്‍ നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ത്.

350 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ നി​ന്ന് 50.57 റ​ണ്‍​സ് ശ​രാ​ശ​രി​യി​ല്‍ 10,773 റ​ണ്‍​സ് നേ​ടി. 10 സെ‍​ഞ്ചു​റി​യും 73 അ​ര്‍​ധ സെ​ഞ്ചു​റി​യും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. ഏ​ക​ദി​ന​ത്തി​ല്‍ മാ​ത്രം 321 ക്യാ​ച്ചു​ക​ളും 123 സ്റ്റ​മ്ബിം​ഗു​ക​ളു​മു​ണ്ട്. 98 ട്വ​ന്‍റി-20 മ​ല്‍​സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 37.60 റ​ണ്‍​സ് ശ​രാ​ശ​രി​യി​ല്‍ ര​ണ്ട് അ​ര്‍​ധ സെ​ഞ്ചു​റി അ​ട​ക്കം 1617 റ​ണ്‍​സ് ധോ​ണി അ​ടി​ച്ചു. 57 ക്യാ​ച്ചു​ക​ളും 34 സ്റ്റ​മ്ബിം​ഗും ധോ​ണി പേ​രി​ലാ​ക്കി.

Anweshanam
www.anweshanam.com