ഓസ്‌ട്രേലിയയിലെ ടെസ്റ്റ് വിജയം; എസ്.യു.വി സമ്മാനിച്ചതിന് ആനന്ദ് മഹേന്ദ്രക്ക് നന്ദി അറിയിച്ച് സിറാജ്

പരമ്പര ജയിക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഏതാനും ഇന്ത്യൻ താരങ്ങൾക്ക് പുതുതലമുറ മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്ന് നേരത്തെ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു
ഓസ്‌ട്രേലിയയിലെ ടെസ്റ്റ് വിജയം; എസ്.യു.വി സമ്മാനിച്ചതിന് ആനന്ദ് മഹേന്ദ്രക്ക് നന്ദി അറിയിച്ച് സിറാജ്

ഹൈദരാബാദ്: ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജിന് മഹീന്ദ്ര ഥാർ സമ്മാനിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. പരമ്പര ജയിക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഏതാനും ഇന്ത്യൻ താരങ്ങൾക്ക് പുതുതലമുറ മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്ന് നേരത്തെ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

സിറാജ് ഐപിഎല്ലിനായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ബയോ ബബിളിൽ ആയതിനാൽ അദ്ദേഹത്തിന്റെ അമ്മയും സഹോദരനും ചേർന്നാണ് വാഹനം ഷോറൂമിൽ നിന്ന് ഏറ്റുവാങ്ങിയത്. എസ്.യു.വി സമ്മാനമായി നല്‍കിയതിനു പിന്നാലെ ആനന്ദ് മഹീന്ദ്രയ്ക്ക് നന്ദിയറിയിച്ച് സിറാജ് രംഗത്തെത്തി.

നിങ്ങളുടെ മനോഹരമായ സമ്മാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്ന് മുഹമ്മദ് സിറാജ് ട്വിറ്ററിൽ കുറിച്ചു. ഈ നിമിഷത്തിൽ വാക്കുകൾ കിട്ടാതെ ഞാൻ പരാജയപ്പെടുകയാണ്. എങ്കിലും ഒരു വലിയ നന്ദി പറയുകയാണെന്ന് സിറാജ് വ്യക്തമാക്കി.

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസിൽ ഇന്ത്യയുടെ വിജയത്തിന് നെടുംതൂണായി പ്രവർത്തിച്ച ടീം അംഗങ്ങളായ മുഹമ്മദ് സിറാജ്, ടി നടരാജൻ, ശാർദുൽ ഠാക്കൂർ, വാഷിങ്ടൻ സുന്ദർ, ശുഭ്മാൻ ഗിൽ, നവ്ദീപ് സെയ്‌നി എന്നിവർക്കാണ് മഹീന്ദ്രയുടെ സമ്മാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ പേസർമാരായ ടി നടരാജനും ശാർദുൽ ഠാക്കൂറിനും ആനന്ദ് മഹീന്ദ്ര ഥാർ സമ്മാനിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com