മുഹമ്മദ്​ സലാഹിന്​ കോവിഡ്​ സ്ഥിരീകരിച്ചു

ആഫ്രിക്കൻ നേഷൻസ്​ കപ് യോഗ്യത മത്സരത്തിനായി സലാഹ് ഇപ്പോൾ​ ഈജിപ്​തിലാണുള്ളത്
മുഹമ്മദ്​ സലാഹിന്​ കോവിഡ്​ സ്ഥിരീകരിച്ചു

കെയ്​റോ: ലിവർപൂളിന്റെ ഈജിപ്​ഷ്യൻ സ്​ട്രൈക്കർ മുഹമ്മദ്​ സലാഹിന്​ കോവിഡ്​ സ്ഥിരീകരിച്ചു. താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ഈജിപ്​ത്​ ഫുട്​ബാൾ അസോസിയേഷൻ അറിയിച്ചു. ആഫ്രിക്കൻ നേഷൻസ്​ കപ് യോഗ്യത മത്സരത്തിനായി സലാഹ് ഇപ്പോൾ​ ഈജിപ്​തിലാണുള്ളത്​.

കോവിഡ് ബാധിച്ചതോടെ താരത്തിന് നവംബർ 21ന്​ ലെസ്​റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ്​ മത്സരവും നവംബർ 26ന്​ അറ്റ്​ലാൻറക്കെതിരായ ചാമ്പ്യൻസ്​ലീഗ്​ മത്സരവും സലാഹിന്​ നഷ്​ടമാകും. മികച്ച ഫോം തുടരുന്ന സലാഹ്​ എട്ടുഗോളുമായി പ്രീമിയർ ലീഗ്​ ടോപ്​സ്​കോറർമാരിൽ മുന്നിൽ തന്നെയുണ്ട്​. എന്നാൽ വരുന്ന മത്സരങ്ങൾ നഷ്ടമാകുന്നത് താരത്തിന് തിരിച്ചടിയാകും.

ലിവർപൂളിലെ സഹതാരങ്ങളായ തിയാഗേ അൽകൻറാര, ഷെർദാൻ ഷാഖിരി, സാദിയോ മാനേ തുടങ്ങിയവർക്കും നേരത്തേ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com