മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചി​ത്ത​രേ​ശ് ന​ടേ​ശ​ന് പ്രണയ സാഫല്യം; വധു ഉ​സ്ബ​കി​സ്​​താ​ന്‍കാ​രി

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന 11ാമ​ത് ലോ​ക ബോ​ഡി ബി​ല്‍ഡി​ങ് ചാ​മ്ബ്യ​ന്‍ഷി​പ്പി​ലാ​ണ് ചി​ത്ത​രേ​ശ് മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് എ​ന്ന സ്വ​പ്ന​നേ​ട്ടം കൈ​വ​രി​ച്ച​ത്.
മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചി​ത്ത​രേ​ശ് ന​ടേ​ശ​ന് പ്രണയ സാഫല്യം; വധു ഉ​സ്ബ​കി​സ്​​താ​ന്‍കാ​രി

കൊ​ച്ചി: ഇ​ന്ത്യ​യി​ല്‍നി​ന്നു​ള്ള ആ​ദ്യ മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് ചി​ത്ത​രേ​ശ് ന​ടേ​ശ​ന്‍ വിവാഹിതനായി. ഉ​സ്ബ​കി​സ്​​താ​ന്‍കാ​രി ന​സി​ബ​യാണ് വധു.

എ​റ​ണാ​കു​ളം പാ​വ​ക്കു​ളം ക്ഷേ​ത്ര​ത്തി​ല്‍ ഹി​ന്ദു ആ​ചാ​ര​പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ന​സി​ബ​യെ ചി​ത്ത​രേ​ശ് താ​ലി ചാ​ര്‍ത്തി​യ​ത്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇവരുടെ വിവാഹം.

ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ന​ട​ന്ന 11ാമ​ത് ലോ​ക ബോ​ഡി ബി​ല്‍ഡി​ങ് ചാ​മ്ബ്യ​ന്‍ഷി​പ്പി​ലാ​ണ് ചി​ത്ത​രേ​ശ് മി​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് എ​ന്ന സ്വ​പ്ന​നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​റ​ണാ​കു​ളം വ​ടു​ത​ല കൊ​ങ്ങാ​രം​പ​ള്ളി നടേ​ശ​ന്റെയും ഗീ​ത​യു​ടെ​യും മ​ക​നാ​ണ് ചി​ത്ത​രേ​ശ്.

Related Stories

Anweshanam
www.anweshanam.com