​മറ​ഡോ​ണ മ​ര​ണ​സ​മ​യ​ത്ത് മ​ദ്യ​മോ മ​യ​ക്കു​മ​രു​ന്നോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല

മ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ചി​കി​ത്സാ​പ്പി​ഴ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു
​മറ​ഡോ​ണ മ​ര​ണ​സ​മ​യ​ത്ത് മ​ദ്യ​മോ മ​യ​ക്കു​മ​രു​ന്നോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല

ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം മ​റ​ഡോ​ണ മ​ര​ണ​സ​മ​യ​ത്ത് മ​ദ്യ​മോ മ​യ​ക്കു​മ​രു​ന്നോ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കിയി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് വൃ​ക്ക, ഹൃ​ദ​യം, ശ്വാ​സ​കോ​ശം സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

മ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ചി​കി​ത്സാ​പ്പി​ഴ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ര്‍​ട്ടം വീ​ണ്ടും ന​ട​ത്തി​യ​ത്. മ​റ​ഡോ​ണ​യു​ടെ മ​ര​ണ ദി​വ​സം ന​ട​ന്ന ആ​ദ്യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ മ​ര​ണം ഹൃ​ദ‍​യാ​ഘാ​ത​മാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ന​വം​ബ​ര്‍ 25 നാണ് ഫു​ട്ബോ​ള്‍ ഇതിഹാസം ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്. 60 ​വയസായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com