സാമ്പത്തിക പ്രതിസന്ധി: സാഞ്ചോയെ ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Sports

സാമ്പത്തിക പ്രതിസന്ധി: സാഞ്ചോയെ ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

Ruhasina J R

കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ഒരു വലിയ ട്രാന്‍സ്ഫര്‍ നടത്താന്‍ ക്ലബുകളുടെ കയ്യില്‍ ഒന്നും പണം ഇല്ലാതെ നില്‍ക്കുകയാണ്. ആ അവസരത്തില്‍ തങ്ങളുടെ പ്രധാന ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആയ ജേഡന്‍ സാഞ്ചോയെ ഇന്‍സ്റ്റാള്‍മെന്റില്‍ വാങ്ങാന്‍ ശ്രമിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഡോര്‍ട്മുണ്ടിനെ ഈ പുതിയ ഓഫറുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമീപിച്ചിരിക്കുകയാണ്. ഡോര്‍ട്മുണ്ട് സാഞ്ചോയ്ക്കായി 120 മില്യണായിരുന്നു ആവശ്യപ്പെട്ടത്.

ആ 120 മില്യണ്‍ മൂന്ന് വര്‍ഷത്തിലായി നല്‍കാന്‍ എന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പറയുന്നത്. ഈ വര്‍ഷം 70 മില്യണ്‍, അടുത്ത വര്‍ഷം 30 മില്യണ്‍, 2022ല്‍ 20 മില്യണ്‍ എന്നിങ്ങനെ പണം നല്‍കാം എന്നാണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പറയുന്നത്. ഈ യുണൈറ്റഡ് ഓഫര്‍ ഡോര്‍ട്മുണ്ട് അംഗീകരിച്ചേക്കും. പക്ഷേ ഈ ഓഫറും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓഗസ്റ്റ് 10നു മുമ്ബ് സമര്‍പ്പിച്ചാല്‍ മാത്രമേ ഡോര്‍ട്മുണ്ട് പരിഗണിക്കുകയുള്ളൂ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരമാണ് സാഞ്ചോ.

Anweshanam
www.anweshanam.com