വന്മരങ്ങളുടെ വീഴ്ച്ച തുടരുന്നു; ചാമ്പ്യൻസ്​ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയും പുറത്ത്
Sports

വന്മരങ്ങളുടെ വീഴ്ച്ച തുടരുന്നു; ചാമ്പ്യൻസ്​ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയും പുറത്ത്

News Desk

News Desk

ലിസ്​ബൺ: ചാമ്പ്യൻസ് ലീഗിൽ വന്മരങ്ങളുടെ വീഴ്ച്ച തുടരുന്നു. സർവരുടെയും പ്രതീക്ഷകളും തകർത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് ലിസ്​ബണിൽ ഫ്രഞ്ച്​ ക്ലബ്​ ഒളിമ്പിക്​ ലിയോണിന് മുന്നിൽ കാലിടറി. പെപ്പ്​ ഗ്വാർഡിയോളയുടെ ഇംഗ്ലീഷ്​ തന്ത്രങ്ങളൊന്നും ചാമ്പ്യൻസ്​ ലീഗ്​ ക്വാർട്ടർ ഫൈനലിൽ ഫലം കണ്ടില്ല. നിർണായക മത്സരത്തിൽ സിറ്റിയെ 3-1 ന് തകർത്താണ് ലിസ്ബൻറെ വിജയം.

വാശിയേറിയ പോരാട്ടത്തിൽ സിറ്റിയെ തീർത്തും നിഷ്​പ്രഭമാക്കിയായിരുന്നു ഫ്രഞ്ച്​ ടീമിന്റെ കുതിപ്പ്​. 24ാം മിനിറ്റിൽ മാക്​സ്​വെൽ കോരൻറ്​, 79, 87 മിനിറ്റുകളിൽ പകരക്കാരനായി എത്തിയ മൂസാ ഡെംബലെ എന്നിവരാണ്​ സിറ്റിയുടെ യൂറോപ്പ്യൻ പ്രതീക്ഷ തല്ലിത്തകർത്തത്​.

സിറ്റിയുടെ ഏക ഗോൾ നേടിയ കെവിൻ ഡിബ്രൂയിനാണ്(69)​. ബാഴ്​സയെ 8-2ന്​ തോൽപിച്ച ബയേൺ മ്യൂണിക്കാണ്​ സെമിയിൽ ലിയോണിന്റെ എതിരാളികൾ.

Anweshanam
www.anweshanam.com