സച്ചിന്‍ മികച്ച നായകനല്ല; വിമർശനവുമായി മുന്‍ താരം മദന്‍ ലാല്‍
Sports

സച്ചിന്‍ മികച്ച നായകനല്ല; വിമർശനവുമായി മുന്‍ താരം മദന്‍ ലാല്‍

By Ruhasina J R

Published on :

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് മുന്‍ താരം മദന്‍ ലാല്‍. സച്ചിന്‍ മികച്ച നായകനല്ലെന്നും സ്വന്തം പ്രകടനം മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചതെന്നും മദന്‍ ലാല്‍ കുറ്റപ്പെടുത്തി. അതുകൊണ്ടാണ് മികച്ച നായകാനാവാന്‍ അദ്ദേഹത്തിനു കഴിയാതിരുന്നതെന്നും മദന്‍ ലാല്‍ ആരോപിക്കുന്നു.

‘സ്വന്തം പ്രകടനത്തില്‍ ശ്രദ്ധ കൊടുത്തതിനെ തുടര്‍ന്ന് സച്ചിനു ടീമിനെ നന്നായി നയിക്കാനായില്ല. ക്യാപ്റ്റനാവുമ്പോള്‍ സ്വന്തം പ്രകടനം മാത്രം മെച്ചപ്പെടുത്തുകയല്ല വേണ്ടത്. ടീമിലെ 10 പേരില്‍ നിന്നും മികച്ച പ്രകടനം കണ്ടെത്തണം. എങ്ങനെ ടീമിനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം.’ മദന്‍ ലാല്‍ പറയുന്നു.

ബാറ്റിംഗ് മാന്ത്രികനായിരുന്നു എങ്കിലും സച്ചിന് ക്യാപ്റ്റന്‍സി വഴങ്ങുമായിരുന്നില്ല. 25 ടെസ്റ്റുകള്‍ ഇന്ത്യയെ ജയിച്ച സച്ചിന് 4 തവണ മാത്രമേ ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ സാധിച്ചുള്ളൂ. 9 മത്സരങ്ങള്‍ പരാജയപ്പെടുകയും 12 എണ്ണം സമനിലയായി. 73 മത്സരങ്ങളില്‍ നിന്ന് സച്ചിന്റെ നായകത്വത്തില്‍ ഇന്ത്യക്ക് വിജയിക്കാനായത് 23 എണ്ണത്തില്‍ മാത്രമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ സച്ചിന്‍ 55 തവണ നയിച്ചിരുന്നു. ഇതില്‍ 32 തവണയാണ് ജയിച്ചത്.

Anweshanam
www.anweshanam.com